Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഫയലിലെ ബാക്കി ജോലികൾ തീർക്കാൻ തുടങ്ങി. ചിന്തകൾ മുഴുവൻ കരിമ്പനക്കാവിലെ ആ പഴയ തറവാട്ടിലായിരുന്നെങ്കിലും, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയോടെ ഞാൻ ആ വർക്കുകൾ പൂർത്തിയാക്കി ഓഫീസിലേക്ക് അയച്ചു കൊടുത്തു. ഒപ്പം, ഒഴിവാക്കാനാവാത്ത ചില വ്യക്തിപരമായ ആവശ്യങ്ങൾ ഉണ്ടെന്ന് കാണിച്ച് ഒരാഴ്ചത്തെ ലീവിനുള്ള അപേക്ഷയും ഞാൻ മാനേജർക്ക് മെയിൽ ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ ലീവ് അനുവദിച്ചുകൊണ്ടുള്ള മറുപടിയും വന്നു. ഇനി ഞാൻ സ്വതന്ത്രനാണ്.
വൈകുന്നേരമായപ്പോഴേക്കും വീട്ടിൽ വല്ലാത്തൊരു മൂകത പടർന്നിരുന്നു. മാഷിന്റെ മരണവും എന്റെയുള്ളിലെ ആധിയും കാരണം ആകെ ഒരു മരവിപ്പായിരുന്നു അവിടെ. ഉമ്മറത്തെ തിണ്ണയിൽ ശൂന്യതയിലേക്ക് നോക്കി ഇരിക്കുമ്പോഴാണ് ഉള്ളിൽ നിന്നും ഫോൺ അടിക്കുന്ന ശബ്ദം കേട്ടത്. ചേച്ചിയായിരുന്നു. അമ്മയാണ് ഫോണെടുത്തത്.
തുടക്കത്തിൽ മാഷിന്റെ മരണത്തെക്കുറിച്ചാണ് അവർ സംസാരിച്ചതെങ്കിലും, പെട്ടെന്ന് അമ്മയുടെ ശബ്ദം വല്ലാതെ താഴ്ന്നു. ഞാൻ പതുക്കെ വാതിൽക്കലേക്ക് നടന്നു. എന്റെ കാര്യം അമ്മ ചേച്ചിയോട് പറയുകയായിരുന്നു.
"അവനാകെ തകർന്നിരിക്കുവാ മോളെ..." അമ്മയുടെ ശബ്ദത്തിൽ വലിയൊരു ഭാരമുണ്ടായിരുന്നു. "അവന്റെ മനസ്സിൽ ഒരു കുട്ടിയുണ്ട്. സച്ചുന്റെ കല്യാണത്തിന് വെച്ച് അവൻ കണ്ടതാ... പാലക്കാട്ടാ അവളുടെ വീട്. അതൊക്കെ വലിയൊരു കഥയാ. അവളില്ലാതെ അവന് പറ്റില്ലാന്ന്..."
മറുതലയ്ക്കൽ നിന്നും ചേച്ചി എന്തോ ചോദിച്ചപ്പോൾ അമ്മ ഒരു നെടുവീർപ്പോടെ ബാക്കി പറഞ്ഞു
"അവൾക്കും നമ്മുടെ ആദിയെ ജീവനാ. പക്ഷെ ആ കുട്ടി അവിടെ ഒട്ടും സുരക്ഷിതയല്ല. അവിടുത്തെ ഏതോ ഒരു വലിയ പ്രമാണിയുടെ മകൻ ആ കുട്ടീടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയാത്രേ. നമ്മുടെ ആദി അവനുമായിട്ട് അവിടെ പ്രശ്നമുണ്ടാക്കിയിട്ടാ ഇങ്ങോട്ട് പോന്നത്. ഇന്നലെ രാത്രി ആ കുട്ടി പേടിച്ച്
💬 Comments
View all comments