Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അവനെ വിളിച്ചിരുന്നു. എന്റെ നെഞ്ചിൽ ഒരു തീയാ മോളെ... എന്തൊക്കെയോ വലിയ കുഴപ്പങ്ങൾ അവിടെ നടക്കുന്നുണ്ട്. അവനാണെങ്കിൽ നാളെ രാവിലെത്തന്നെ അങ്ങോട്ട് പോകാൻ നിൽക്കുവാ..."
അമ്മയുടെ വാക്കുകൾ കേട്ട് മറുതലയ്ക്കൽ ചേച്ചി കുറച്ചുനേരം ഒന്നും മിണ്ടിയില്ല. ആ വലിയ നിശബ്ദതയ്ക്ക് ശേഷം ചേച്ചി പറഞ്ഞു,
"അമ്മ ഫോൺ ആദിക്കൊന്ന് കൊടുത്തേ..."
അമ്മ എന്റെ നേരെ ഫോൺ നീട്ടി. ഞാൻ ഫോൺ കാതിലേക്ക് വെച്ചു.
"ചേച്ചീ..." എന്റെ ശബ്ദം വല്ലാതെ നേർത്തിരുന്നു.
"എന്തൊക്കെയാടാ ആദീ ഈ കേൾക്കുന്നേ?"
ചേച്ചിയുടെ ശബ്ദത്തിൽ വല്ലാത്തൊരു വിഷാദമുണ്ടായിരുന്നു. ഒരുപാട് സങ്കടവും അതിലേറെ പേടിയും കലർന്ന ഒരു സ്വരം.
"ഒറ്റയ്ക്ക് നീ ഇത്ര വലിയൊരു കാര്യം മനസ്സിൽ കൊണ്ടുനടക്കുകയായിരുന്നോ? എന്നിട്ട് അവിടെപ്പോയി വഴക്കും ഉണ്ടാക്കി... നിനക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?"
"എനിക്ക്... എനിക്ക് അവളെ ജീവനാ ചേച്ചീ. കൺമുന്നിൽ വെച്ച് അവനവളുടെ കയ്യിൽ കേറി പിടിച്ചപ്പോൾ എനിക്ക് നോക്കി നിൽക്കാൻ കഴിഞ്ഞില്ല..."
തൊണ്ടയിലെ കുരുക്ക് കാരണം എനിക്ക് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല.
ചേച്ചി ഒരു വലിയ ശ്വാസമെടുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
"നീ നാളെ രാവിലെത്തന്നെ അങ്ങോട്ട് പോകുന്നുണ്ടല്ലോ അല്ലെ?"
കുറച്ചു നേരത്തെ മൗനത്തിന് ശേഷം ചേച്ചി ചോദിച്ചു.
"ഉം..." ഞാൻ മൂളി.
"ആ പെൺകുട്ടിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ, നമ്മളായിട്ട് അവളെ കൈവിടില്ല ആദീ. നീ ഒന്നിനും പേടിക്കണ്ട. ഞാൻ നാളെത്തന്നെ ഓഫീസിൽ നിന്നും ലീവെടുത്ത് നാട്ടിലേക്ക് തിരിക്കുന്നുണ്ട്." ആ വാക്കുകളിൽ ഒരു ചേച്ചിയുടെ വലിയൊരു കരുതലുണ്ടായിരുന്നു. "നീ എന്തായാലും നാളെ രാവിലെ ആദ്യം അങ്ങോട്ട് ചെല്ല്. ചെന്നിട്ട് അവിടുത്തെ കാര്യങ്ങളൊക്കെ എന്താണെന്ന് മനസ്സിലാക്കിയിട്ട് എന്നെ വിളിക്കണം.
💬 Comments
View all comments