0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അത് കഴിഞ്ഞാൽ ഉടനെ ഞാനും അമ്മയും കൂടി പാലക്കാട്ടേക്ക് വരും... നിന്റെ പെണ്ണിനെ നമ്മൾക്ക് അവിടെനിന്ന് കൂട്ടിക്കൊണ്ട് വരണം. പക്ഷെ അതിനുമുൻപ് നീ അവിടെച്ചെന്ന് എടുത്തുചാടി പ്രശ്നമൊന്നും ഉണ്ടാക്കരുത്... കേട്ടല്ലോ?"

​ചേച്ചിയുടെ ആ വാക്കുകൾ കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. വലിയൊരു ആശ്വാസം എനിക്ക് തോന്നി.

​ആ രാത്രി വളരെ നീളമേറിയതായിരുന്നു. ഉറങ്ങാൻ ശ്രമിച്ചെങ്കിലും, ജനാലയ്ക്കപ്പുറത്തെ ഇരുട്ടിൽ പാർവണയുടെ ഭയന്ന മുഖം മാത്രമായിരുന്നു എന്റെ മനസ്സിൽ. നാളത്തെ പ്രഭാതത്തിനായി എന്റെ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. അവളെ എന്റെ നെഞ്ചോട് ചേർക്കാൻ, ആ കാവൽക്കാരനായി ഞാൻ നാളെ രാവിലെത്തന്നെ യാത്ര തിരിക്കും.

രാവിലെ പാലക്കാട്ടേക്കുള്ള ട്രെയിനിറങ്ങി നേരെ തറവാട്ടിലേക്ക് നടക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു. പടിപ്പുരയ്ക്ക് പുറത്ത് കിടക്കുന്ന ആ വിലകൂടിയ ജീപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി - ദേവൻ!

​പടിപ്പുര കടന്ന് മുറ്റത്തേക്ക് കയറിയപ്പോൾ ഉമ്മറത്തെ കാഴ്ച എന്റെ സിരകളിലെ ചോര തിളപ്പിച്ചു. വലിയ ചാരുകസേരയിൽ ദേവന്റെ അച്ഛൻ അഹങ്കാരത്തോടെ ഇരിപ്പുണ്ട്.

തൊട്ടടുത്ത് വല്ലാത്തൊരു പുച്ഛച്ചിരിയോടെ ദേവനും. അമ്മാവൻ അവർക്ക് മുന്നിൽ തീരെ നിസ്സഹായനായി, ഒന്നും പറയാനാകാതെ തലകുനിച്ചു നിൽക്കുകയാണ്. വാതിൽക്കൽ പകുതി മറഞ്ഞ്, പേടിച്ചരണ്ട് കണ്ണീരൊലിപ്പിച്ച് നിൽക്കുന്ന എന്റെ പാർവണയെ കണ്ടപ്പോൾ എന്റെ സമനില തെറ്റി.

​"എന്തായാലും ഈ ആഴ്ച തന്നെ നിശ്ചയം നടത്താം. എന്റെ മോന് ഇവളെയാ ഇഷ്ടം, പിന്നെ നമ്മൾ തമ്മിൽ വേറെ ആലോചനയുടെ ആവശ്യമില്ലല്ലോ..."

ദേവന്റെ അച്ഛൻ ഗാംഭീര്യത്തോടെ അമ്മാവനോട് പറയുകയായിരുന്നു.

​"അത്... കുട്ടിക്ക് പഠിത്തം കഴിഞ്ഞിട്ട് പോരേ..."

അമ്മാവൻ പേടിയോടെ പരുങ്ങി.

​"അതൊക്കെ ഞങ്ങൾ

💬 Comments

View all comments