0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

തീരുമാനിച്ചോളാം.’

എന്ന് പറഞ്ഞ് ദേവൻ അഹങ്കാരത്തോടെ എഴുന്നേറ്റ് വാതിൽക്കൽ നിൽക്കുന്ന പാർവണയുടെ അടുത്തേക്ക് നടന്നു.

​ദേവന്റെ കൈ പാർവണയുടെ നേരെ നീണ്ടതും, ഒരു കൊടുങ്കാറ്റുപോലെ ഞാൻ പടവുകൾ കയറി ഉമ്മറത്തേക്ക് ചെന്നതും ഒപ്പമായിരുന്നു. എന്റെ കയ്യിലിരുന്ന യാത്രാബാഗ് വലിയ ശബ്ദത്തോടെ ഞാൻ തറയിലേക്ക് ഇട്ടു. ആ ശബ്ദത്തിൽ ഉമ്മറത്തുള്ളവരെല്ലാം ഞെട്ടിത്തിരിഞ്ഞു നോക്കി.

​എന്നെ കണ്ടതും ദേവന്റെ മുഖത്തെ ചിരി മാറി അവിടെ ദേഷ്യം നിറഞ്ഞു.

​"നീ വീണ്ടും വന്നോടാ ഇങ്ങോട്ട്? അന്ന് കാവിൽ വെച്ച് വെറുതെ വിട്ടതാ നിന്നെ... ഇന്ന് നിന്നെ ഞാൻ…”

എന്ന് ആക്രോശിച്ചുകൊണ്ട് അവൻ എന്റെ നേരെ പാഞ്ഞടുത്തു. അവൻ എന്നെ അടിക്കാനായി ഓങ്ങിയ ആ വലംകൈ ഞാൻ വായുവിൽ വെച്ച് തന്നെ ഒറ്റപ്പിടുത്തത്തിന് തടഞ്ഞുനിർത്തി. എന്റെ മുറുകിയ വിരലുകൾക്കിടയിൽ കിടന്ന് അവന്റെ കൈത്തണ്ട വേദനകൊണ്ട് ഞെരിഞ്ഞു. എന്റെ കണ്ണുകളിലെ തീ കണ്ട് അവന്റെ അഹങ്കാരം പെട്ടെന്ന് ഭയത്തിന് വഴിമാറുന്നത് ഞാൻ അറിഞ്ഞു.

​"അന്ന് കാവിൽ വെച്ച് ഞാൻ നിന്നോട് പറഞ്ഞതാ ദേവാ... ഇവളുടെ നേരെ ഒരു വിരലുയർത്തിയാൽ പിന്നെ നീ ബാക്കിയുണ്ടാവില്ല എന്ന്!"

എന്റെ ശബ്ദം ആ ഉമ്മറത്ത് വലിയൊരു ഇടിമുഴക്കം പോലെയാണ് മുഴങ്ങിയത്.

"ഈ തറവാട്ടിൽ ഇവൾക്ക് ആരുമില്ലെന്ന് നീ കരുതിയോ? ഇവളുടെ കഴുത്തിൽ മിന്നുചാർത്താനും, ജീവൻ കൊടുത്ത് ഇവൾക്ക് കാവലായി നിൽക്കാനും ഇവിടെയൊരുത്തനുണ്ട്... ഈ ആദി!"

​ഞാൻ അവന്റെ കൈ ഒറ്റക്കുടയലിന് താഴേക്ക് എറിഞ്ഞു. വല്ലാത്തൊരു വേദനയോടെ ദേവൻ രണ്ടടി പിന്നോട്ട് മാറി. ഉമ്മറത്ത് നിന്നിരുന്ന അമ്മാവനും ദേവന്റെ അച്ഛനും ആരെയും ഭയമില്ലാതെയുള്ള എന്റെ ഈ അപ്രതീക്ഷിത വരവിൽ പകച്ചുനിൽക്കുകയായിരുന്നു.

💬 Comments

View all comments