Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഞാൻ തിരിഞ്ഞ് വാതിൽക്കൽ നിൽക്കുന്ന പാർവണയെ നോക്കി. എന്റെ വരവ് കണ്ട്, ഇത്രയും നേരം അടക്കിപ്പിടിച്ച ഭയവും സങ്കടങ്ങളും ഒരു വലിയ പൊട്ടിക്കരച്ചിലായി അവളിൽ നിന്നും പുറത്തുവന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്, എല്ലാവരും നോക്കിനിൽക്കെത്തന്നെ അവളുടെ ആ വിറയ്ക്കുന്ന കൈകൾ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. ആ തറവാട്ടിലെ എല്ലാവർക്കും മുന്നിൽ, എന്റെ പ്രാണന്റെ പാതിക്ക് ഞാൻ നൽകുന്ന ഏറ്റവും വലിയ ഉറപ്പായിരുന്നു അത്.
എന്റെ നെഞ്ചോട് ചേർന്നുനിൽക്കുന്ന പാർവണയെ കണ്ട് ഉമ്മറത്തുള്ളവരെല്ലാം ഒരു നിമിഷം സ്തംഭിച്ചുപോയി. ആ വലിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ദേവന്റെ അച്ഛന്റെ ശബ്ദം ഉയർന്നു. മുൻപുണ്ടായിരുന്ന ഗാംഭീര്യത്തേക്കാൾ, അപമാനിക്കപ്പെട്ടതിന്റെ ഈഗോ ആയിരുന്നു ആ വാക്കുകളിൽ.
"ഹരിനാരായണാ... എന്താടോ ഇത്?" അമ്മാവനുനേരെ തിരിഞ്ഞ് അയാൾ അലറി. "പെണ്ണുകാണാൻ വന്ന ഞങ്ങളുടെ മുന്നിലിട്ട് എവനോ ഒരുത്തൻ വന്ന് അവളെ കേറിപ്പിടിക്കുന്നു. ഇതാണോ തങ്ങളുടെയൊക്കെ തറവാടിന്റെ ലക്ഷണം?"
മുത്തശ്ശനും അമ്മാവനും ഭയം കൊണ്ടും നാണക്കേട് കൊണ്ടും വിയർത്തു.
"അത്... ആ കുട്ടി വാസ്തു പഠിക്കാൻ വന്നതാ..."
അമ്മാവന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
"മതി നിർത്ത്!" ദേവന്റെ അച്ഛൻ
കൈയുയർത്തി. "ഇനി ഇതിലെന്തായാലും ഒരു തീരുമാനമായി. എന്റെ മോന് ഇവളെ വേണ്ട. പക്ഷെ, എന്റെ മുഖത്ത് നോക്കി ഇവൻ കാണിച്ച ഈ ഹീറോയിസത്തിന്... അതിന് ഞാൻ പകരം ചോദിച്ചിരിക്കും. വാടാ ദേവാ."
അയാൾ ദേഷ്യത്തോടെ മുറ്റത്തേക്ക് ഇറങ്ങി.
പോവുന്നതിന് മുൻപ് ദേവൻ എന്റെ മുഖത്തേക്ക് പകയോടെ ഒന്ന് നോക്കി. നേരെ ജീപ്പിലേക്ക് കയറാൻ പോയവൻ പെട്ടെന്ന് തിരിഞ്ഞുനിന്നു.
"എന്റെ കൈ തടഞ്ഞില്ലേ നീ... ഈ കൈ കൊണ്ട് തന്നെ അവളെ
💬 Comments
View all comments