Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഞാൻ കൊണ്ടുപോകും. ഇത് ദേവനാ പറയുന്നത്. നീ നോക്കിക്കോടാ."
എന്ന് ചീറിക്കൊണ്ട് അവൻ ജീപ്പിലേക്ക് കയറി. ജീപ്പ് വലിയ ശബ്ദത്തോടെ പടിപ്പുര കടന്നുപോയി.
അവർ പോയതും അമ്മാവനും മുത്തശ്ശനും എന്റെ നേരെ തിരിഞ്ഞു. ആ മുഖങ്ങളിൽ സങ്കടവും ദേഷ്യവും ഒരുമിച്ചുണ്ടായിരുന്നു. ശബ്ദം കേട്ട് അകത്തുനിന്നും രമ അമ്മായിയും സാവിത്രി അമ്മായിയും, പിന്നെ പാർവണയുടെ അമ്മയും പേടിയോടെ ഉമ്മറത്തേക്ക് വന്നിരുന്നു.
"നീ എന്താ ആദീ ഈ കാണിച്ചേ?"
അമ്മാവന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
"വാസ്തു പഠിക്കാനും അളവെടുക്കാനും വന്ന നീയാണോ ഇതൊക്കെ ചെയ്യുന്നത്? ആ ദേവനോടാണോ നീ കേറി ചൊറിഞ്ഞത്? ഇനി ഈ തറവാട്ടിൽ ഞങ്ങൾ എങ്ങനെ സ്വസ്ഥമായിട്ട് കിടന്നുറങ്ങും?"
ഞാൻ പതുക്കെ പാർവണയെ എന്നിൽ നിന്നുമടർത്തി മാറ്റി. വളരെ ശാന്തനായി മുത്തശ്ശന്റെയും അമ്മാവന്റെയും നേരെ കൈകൂപ്പി. അനാവശ്യമായ നാടകീയതകൾ ഒഴിവാക്കി, ഉള്ളിലുള്ള സത്യം മാത്രം എനിക്ക് അവരോട് പറയണമായിരുന്നു.
"എന്നോട് ക്ഷമിക്കണം മുത്തശ്ശാ... വാസ്തു പഠിക്കാനായിരുന്നില്ല ഞാൻ വന്നത്."
ഞാൻ ഒരു നിമിഷം നിർത്തി. ആ ഉമ്മറത്തെ നിശബ്ദതയിൽ എല്ലാവരും എന്നെത്തന്നെ നോക്കുകയായിരുന്നു.
"സച്ചുച്ചേട്ടന്റെ കല്യാണത്തിന് വെച്ച് ഇവളെ കണ്ടതാ ഞാൻ. അന്ന് മുതൽ എന്റെ മനസ്സിൽ ഇവളാണ്. അതൊന്ന് തുറന്നുപറയാൻ വേണ്ടി മാത്രമാ ഞാൻ ആ കള്ളം പറഞ്ഞ് ഇങ്ങോട്ട് വന്നത്."
പിന്നെ ഞാൻ പാർവണയുടെ അമ്മയുടെ മുഖത്തേക്ക് നോക്കി. എന്റെ വാക്കുകൾ കേട്ട് അവർ തരിച്ചിരിക്കുകയായിരുന്നു.
ഞാൻ എല്ലാവരെയും നോക്കി തുടർന്നു. ആ വാക്കുകളിൽ വലിയൊരു ഉറപ്പുണ്ടായിരുന്നു.
"മുത്തശ്ശനും അമ്മാവനും ഒന്നും പേടിക്കണ്ട. ഇവളെ ഞാൻ ഒളിച്ചോടി
കൊണ്ടുപോകാനൊന്നും വന്നതല്ല. എന്റെ വീട്ടിൽ എല്ലാവർക്കും ഈ
💬 Comments
View all comments