0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കാര്യങ്ങൾ അറിയാം. എന്റെ അമ്മയും ചേച്ചിയും നാളെയോ മറ്റന്നാളോ ഇങ്ങോട്ട് വരും... നിങ്ങളുടെ സ്വന്തം കുട്ടിയായിട്ട്, ഒരു കുറവും വരുത്താതെ അവളെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അതുവരെ അവനല്ല, ആര് വന്നാലും ഇവളുടെ ദേഹത്ത് ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ സമ്മതിക്കില്ല."

​എന്റെ ആ വാക്കുകളിലെ സത്യസന്ധതയും ഉറപ്പും കണ്ട് അമ്മാവനും മുത്തശ്ശനും മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. അമ്മായിമാരുടെ മുഖത്തെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല. എന്നാൽ പാർവണയുടെ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഞാൻ തിരിഞ്ഞ് പാർവണയെ നോക്കി. അവളുടെ ആ വലിയ നീലക്കണ്ണുകളിൽ അതുവരെ ഉണ്ടായിരുന്ന ഭയം മുഴുവൻ മാറി, പകരം ലോകം മുഴുവൻ കീഴടക്കിയ ഒരു വലിയ സന്തോഷവും എന്നോടുള്ള പ്രണയവും നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു..

പകലിന്റെ കോലാഹലങ്ങൾക്കും പേടിപ്പെടുത്തുന്ന ബഹളങ്ങൾക്കും ശേഷം കരിമ്പനക്കാവിൽ രാത്രിയുടെ കനത്ത നിശബ്ദത പടർന്നു. തറവാട്ടിലെ ഇരുണ്ട മുറികളിൽ എല്ലാവരും ഉറക്കത്തിലേക്ക് വീണിരുന്നെങ്കിലും, എന്റെ കണ്ണുകളിൽ ഉറക്കത്തിന്റെ ലാഞ്ചന പോലുമുണ്ടായിരുന്നില്ല. ഉമ്മറത്തെ മരത്തൂണുംചാരി, പുറത്തെ നിലാവിലേക്ക് നോക്കി ഞാൻ ഇരുന്നു. എന്റെ പെണ്ണിന് ആരും കാണാത്തൊരു കാവലാളായി.

​വാതിൽക്കൽ ഒരു കാൽപ്പെരുമാറ്റം കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്. പാർവണയുടെ അമ്മ, ഭദ്ര ആന്റിയായിരുന്നു അത്. ആ മുഖത്ത് ഒരുപാട് നാളായി അടക്കിവെച്ച സങ്കടങ്ങളുടെ നനവുണ്ടായിരുന്നു. അവർ എന്റെ അടുത്തേക്ക്

വന്ന്, ആരും കേൾക്കാതെ പതുക്കെ പറഞ്ഞു

​"എന്റെ കുട്ടീടെ ഭാഗ്യമാ നീ... ഈ വലിയ തറവാട്ടിൽ അവൾക്ക് വേണ്ടി ഒരക്ഷരം സംസാരിക്കാൻ ആരുമില്ലാതെ പോയല്ലോ എന്ന് ഓർത്ത് ഞാൻ ഈ ഭിത്തികൾക്കുള്ളിലിരുന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷെ, ഇന്ന് ഉമ്മറത്തുവെച്ച്

💬 Comments

View all comments