Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ആ അഹങ്കാരികളുടെ മുന്നിൽ നീ എന്റെ മോളെ നെഞ്ചോട് ചേർത്തപ്പോൾ... ഈ അമ്മയുടെ പാതിജീവൻ തിരിച്ചുകിട്ടിയതാ ആദീ..."
അവരുടെ കണ്ണുനീർ എന്റെ കൈത്തണ്ടയിൽ വീണു.
"ആന്റി ഒന്നുംകൊണ്ടും പേടിക്കണ്ട..."
ഞാൻ അവരുടെ കൈകൾ ചേർത്തുപിടിച്ചു.
"നാളെ എന്റെ അമ്മയും ചേച്ചിയും വരും. ദേവന്റെയല്ല, ലോകത്ത് ആരുടെ മുന്നിലും എന്റെ പാർവണയെ ഞാൻ തനിച്ചാക്കില്ല."
ആ അമ്മയുടെ മുഖത്ത് വലിയൊരു ആശ്വാസം വിടരുന്നത് ആ ഇരുട്ടിലും എനിക്ക്
കാണാമായിരുന്നു. എന്നെ വാത്സല്യത്തോടെ ഒന്ന് തലോടിയിട്ട് അവർ അകത്തേക്ക് പോയി.
രാത്രിക്ക് വല്ലാതെ തണുപ്പേറുന്നുണ്ടായിരുന്നു. പെട്ടെന്നാണ് പടിവാതിൽക്കൽ പതുങ്ങിയുള്ള ആ കാൽപ്പെരുമാറ്റം ഞാൻ കേട്ടത്. പാവാടത്തുമ്പും പിടിച്ച്, വാതിൽക്കൽ പകുതി മറഞ്ഞ് അവൾ നിൽക്കുന്നു. പാൽനിലാവിന്റെ വെളിച്ചത്തിൽ, മഞ്ഞേറ്റു നിൽക്കുന്ന ഒരു പിച്ചകപ്പൂവ് പോലെ തോന്നി എന്റെ പാർവണയെ. ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.
"ഉറങ്ങീലെ ആദീ..."
അവളുടെ സ്വരം നേർത്തിരുന്നു.
"എന്റെ പെണ്ണിന് കാവലിരിക്കുമ്പോൾ എനിക്ക് എങ്ങനെയാ ഉറക്കം വരിക?"
ഞാൻ കുസൃതിയോടെ ചോദിച്ചു.
അവൾ പതുക്കെ ഉമ്മറത്തെ തിണ്ണയിലേക്ക് ഇരുന്നു. ഞാൻ അവളുടെ അടുത്തായി ഇരുന്നപ്പോൾ, ആ നനുത്ത വിരലുകൾ എന്റെ കൈകളെ മുറുകെ പൊതിഞ്ഞു. ആ കൈകൾ വല്ലാതെ തണുത്തിരുന്നു.
"എനിക്ക് വല്ലാണ്ട് പേടിയാവ്ണ് ട്ടോ ആദീ..."
അവൾ എന്റെ തോളിലേക്ക് ചാഞ്ഞു.
"ആ ദേവനെ എനിക്ക് ജീവൻ പോണ പേടിയാ... അവനെന്തെങ്കിലും ചെയ്യോ? എന്റെ ആദീനെ അവന്മാരെങ്ങാനും ഉപദ്രവിക്കോന്ന് ഓർക്കുമ്പോ എന്റെ നെഞ്ചിടിപ്പ് കൂട്വാ..."
ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.
"ഒന്നും ചെയ്യില്ലെന്റെ പാർവണേ... ഈ നെഞ്ചിടിപ്പ് കേൾക്കുന്നുണ്ടോ നീ? ഇത്
💬 Comments
View all comments