Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നിലയ്ക്കുന്നതുവരെ ഒരുത്തനും നിന്നെ തൊടില്ല."
അവൾ മുഖമുയർത്തി എന്നെ നോക്കി. ആ വലിയ നീലക്കണ്ണുകളിൽ നിലാവിന്റെ വെളിച്ചം പ്രതിഫലിക്കുന്നുണ്ടായിരുന്നു.
"ഇന്ന് പകല് ആദീടെ നെഞ്ചിലേക്ക് ഞാൻ ചാഞ്ഞീലേ... അപ്പഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്. ഈ ഭൂമീല് എനിക്കേറ്റവും സുരക്ഷിതമായ ഇടം ഇതാണെന്ന് എനിക്കപ്പഴാ
തോന്നീത്..."
അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. മുറ്റത്തെ കരിമ്പനകളുടെ തലപ്പുകളിലൂടെ ഒരു ഇളംകാറ്റ് ഞങ്ങളെ തഴുകിക്കടന്നുപോയി. അവളുടെ മുടിയിഴകളിലെ തുളസിക്കതിരിന്റെ ഗന്ധം എന്നിലേക്ക് പടർന്നു. ഭയത്തിന്റെ വലിയൊരു പകലിൽ നിന്നും, പ്രണയത്തിന്റെ ആശ്വാസം നിറഞ്ഞ ഒരു രാത്രിയിലേക്ക് ഞങ്ങൾ പതുക്കെ ഒഴുകുകയായിരുന്നു. നാളത്തെ പ്രഭാതത്തിൽ എന്റെ അമ്മയും ചേച്ചിയും അവളെ തേടി ഈ പടിപ്പുര കടന്നുവരുമെന്ന വലിയൊരു പ്രതീക്ഷയോടെ, ആ നിലാവിനെ സാക്ഷിയാക്കി ഞാൻ അവൾക്ക് കാവലിരുന്നു..
കരിമ്പനകളുടെ തലപ്പുകളിലൂടെ പ്രഭാതത്തിന്റെ പൊൻവെയിൽ തറവാട്ടു മുറ്റത്തേക്ക് അരിച്ചിറങ്ങിത്തുടങ്ങിയിരുന്നു. ഉറക്കമൊഴിഞ്ഞുള്ള കാവൽ കാരണം കണ്ണുകളിൽ നേർത്തൊരു മയക്കം തങ്ങിനിന്നിരുന്നെങ്കിലും, എന്റെ ഉള്ളിൽ വലിയൊരു ഊർജ്ജം അലയടിക്കുന്നുണ്ടായിരുന്നു. എന്റെ പ്രാണനെ സ്വന്തമാക്കാൻ എന്റെ കുടുംബം ഈ പടിപ്പുര കടന്നുവരുന്ന ദിവസമാണ്.
പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഞാൻ ചേച്ചിയുടെ നമ്പറിലേക്ക് തറവാട്ടിന്റെ കൃത്യം ലൊക്കേഷൻ അയച്ചുകൊടുത്തു. നിമിഷങ്ങൾക്കകം ചേച്ചിയുടെ മറുപടി വന്നു.
"ഞങ്ങൾ പാലക്കാട് സ്റ്റേഷനിൽ ഇറങ്ങി. ടാക്സി വിളിച്ചിട്ടുണ്ട്, അധികം വൈകാതെ അവിടെയെത്തും."
ആ വരികൾ വായിച്ചപ്പോൾ എന്റെ നെഞ്ചിലെ വലിയൊരു ഭാരമാണ് ഒഴിഞ്ഞുപോയത്. ഞാൻ വേഗം പോയി മുഖം കഴുകി വേഷം മാറി വന്നു. ഉമ്മറത്ത് അപ്പോഴും വലിയൊരു ഭയത്തിന്റെ നിഴൽ തങ്ങിനിന്നിരുന്നു. തലേദിവസം നടന്ന സംഭവങ്ങളുടെ ഞെട്ടലിൽ
💬 Comments
View all comments