Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നിന്നും ആരും പൂർണ്ണമായും മുക്തരായിരുന്നില്ല. എപ്പോഴാണ് ദേവൻ ഗുണ്ടകളുമായി വരിക എന്ന പേടി അവരുടെ മുഖത്തുണ്ടായിരുന്നു. മുത്തശ്ശനും, ഹരിനാരായണൻ അമ്മാവനും, ഇളയ അമ്മാവനായ ശ്രീനാരായണനും ഉമ്മറത്തെ തൂണുകൾക്കരികിൽ പരസ്പരം മിണ്ടാതെ നിൽപ്പുണ്ടായിരുന്നു. അവർക്കല്പം പിന്നിലായി നരച്ച മുടിയിഴകൾ ഒതുക്കിവെച്ച് ആധിയോടെ മുത്തശ്ശിയുമുണ്ട്. എന്നെ കണ്ടതും ഹരിനാരായണൻ അമ്മാവൻ എന്തോ ചോദിക്കാൻ തുടങ്ങിയെങ്കിലും, പടിപ്പുരയ്ക്ക് പുറത്ത് ഒരു വാഹനം വന്നുനിൽക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും അങ്ങോട്ടേക്ക് നോക്കി.
ഒരു വെളുത്ത ടാക്സി കാർ പടിപ്പുരയ്ക്ക് മുന്നിൽ വന്നുനിന്നു. അതിൽ നിന്നും ആദ്യം ചേച്ചിയും, പിന്നാലെ അമ്മയും പുറത്തേക്കിറങ്ങി. ആ നിമിഷം, സകലതും മറന്ന് ഓടിച്ചെന്ന് ആ നെഞ്ചിലേക്ക് വീഴാനാണ് എനിക്ക് തോന്നിയത്. ഇത്രയും നേരം ആർക്കും മുന്നിലും തളരാതെ ഞാൻ പിടിച്ചുനിന്ന എന്റെ ധൈര്യം മുഴുവൻ ആ വരവിലായിരുന്നു. ഞാൻ വേഗം പടിപ്പുര കടന്ന് അവരുടെ അടുത്തേക്ക് ചെന്ന.
"ആദീ..."
അമ്മ എന്റെ തോളിൽ കൈവെച്ചു.ആ മുഖത്ത് ഒരുപാട് നാളുകൾക്ക് ശേഷം വലിയൊരു ഗാംഭീര്യം ഞാൻ കണ്ടു.
"നീ വല്ലാതെ ക്ഷീണിച്ചല്ലോടാ..."
ചേച്ചി എന്റെ കയ്യിൽ മുറുകെ പിടിച്ചു. ഞാൻ ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി അവരെയും കൂട്ടി മുറ്റത്തേക്ക് നടന്നു.
പടി കടന്ന് വരുന്ന അമ്മയെയും ചേച്ചിയെയും കണ്ട് ഉമ്മറത്ത് നിന്നിരുന്ന മുത്തശ്ശനും അമ്മാവൻമാരും പരസ്പരം നോക്കി. മുറ്റത്തെ കാൽപ്പെരുമാറ്റം കേട്ട് ഭദ്ര ആന്റിക്കൊപ്പം സാവിത്രി അമ്മായിയും വാതിൽക്കലേക്ക് വന്നിരുന്നു. അവരുടെയൊക്കെ പിന്നിലായി, പ്രതീക്ഷയും നാണവും കലർന്ന മുഖത്തോടെ എന്റെ പാർവണയും നിൽപ്പുണ്ട്.
ഉമ്മറത്തേക്ക് കയറിയ അമ്മ ആദ്യം തന്നെ മുത്തശ്ശന്റെയും അമ്മാവൻമാരുടെയും നേരെ കൈകൂപ്പി.
"നമസ്കാരം.
💬 Comments
View all comments