Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഞാൻ ആദിയുടെ അമ്മയാണ്. ഇത് അവന്റെ ചേച്ചി."
അമ്മ വളരെ ശാന്തമായി, എന്നാൽ വലിയൊരു ആത്മവിശ്വാസത്തോടെ പറഞ്ഞു തുടങ്ങി.
"ഇന്നലെ ഇവിടെ നടന്ന കാര്യങ്ങളൊക്കെ അവൻ ഞങ്ങളെ വിളിച്ചറിയിച്ചിരുന്നു. പെട്ടെന്നൊരു ദിവസം ഇവിടെ വന്ന് അവൻ അങ്ങനെ ചിലതൊക്കെ ചെയ്തതിൽ നിങ്ങൾക്ക് വിഷമമുണ്ടായിരിക്കും. പക്ഷെ, ഒരു അമ്മ എന്ന നിലയിൽ എനിക്കവനെ തെറ്റുപറയാൻ കഴിയില്ല..."
ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും പരസ്പരം നോക്കി. ഒടുവിൽ ഹരിനാരായണൻ അമ്മാവൻ മുന്നോട്ട് വന്നു.
"വരൂ, വന്നിരിക്ക്..."
അമ്മാവൻ ഉമ്മറത്തെ കസേരകൾ ചൂണ്ടിക്കാണിച്ചു.
അമ്മയും ചേച്ചിയും കസേരകളിലേക്ക് ഇരുന്നു. ഞാൻ ഉമ്മറത്തെ മരത്തൂണും ചാരി നിന്നു.
"ഞങ്ങൾക്ക് ആരെയും ഭയപ്പെടുത്തി ഇതൊന്നും നേടിയെടുക്കണമെന്ന് യാതൊരു ആഗ്രഹവുമില്ല,"
അമ്മ മുത്തശ്ശനെ നോക്കിത്തന്നെ പറഞ്ഞു.
"പക്ഷെ, എന്റെ മോന് നിങ്ങളുടെ കുട്ടിയെ അത്രയ്ക്ക് ഇഷ്ടമാണ്. അവൾക്ക് അവനെയും. പിന്നെ ആ ദേവന്റെ കാര്യം... അവൻ വലിയ പ്രമാണിയായിരിക്കും, പക്ഷെ പെൺകുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി സ്വന്തമാക്കാൻ ഇത് പഴയ കാലമൊന്നുമല്ലല്ലോ. എന്റെ മോന്റെ കൂടെ ഈ ഞാനുണ്ട് പിന്നെ എന്തിനാ നിങ്ങൾ ഭയക്കുന്നത്?"
അമ്മയുടെ ആ വാക്കുകളിലെ ഉറപ്പ് അവിടെ നിന്നിരുന്ന ഓരോരുത്തരിലേക്കും പടരുന്നത് ഞാൻ കണ്ടു. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖത്തെ ആധി മാറി അവിടെ ചെറിയൊരു ആശ്വാസം തെളിഞ്ഞു. ശ്രീനാരായണൻ അമ്മാവൻ അത് ശരിയാണെന്ന മട്ടിൽ തലകുലുക്കി.
അമ്മ പതിയെ എഴുന്നേറ്റ് വാതിൽക്കൽ നിൽക്കുന്ന ഭദ്ര ആന്റിയെ നോക്കി. ഒരമ്മയ്ക്ക് മറ്റൊരു അമ്മയുടെ സങ്കടങ്ങൾ തിരിച്ചറിയാൻ ഒരു നോട്ടം മതിയല്ലോ. സാവിത്രി അമ്മായി പതുക്കെ വഴിമാറിക്കൊടുത്തതും, അമ്മ ഭദ്ര ആന്റിയുടെ അടുത്തേക്ക് നടന്നുചെന്നു. അവരുടെ
💬 Comments
View all comments