Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു
"ഭദ്രയല്ലേ...? ഒന്നും കൊണ്ടും പേടിക്കണ്ട. ഭദ്രയുടെ മകളെ ഈ വീട്ടിൽ നിന്നും എന്റെ സ്വന്തം മകളായിട്ട് തന്നെ ഞാൻ കൊണ്ടുപോകും. അതിനൊരു മാറ്റവുമില്ല.”
അത് കേട്ടതും ഭദ്ര ആന്റിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവർ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ഒന്ന് ചിരിച്ചു. അമ്മയുടെ നോട്ടം പിന്നെ പോയത് ഭദ്ര ആന്റിയുടെ പിന്നിലൊളിച്ചു നിൽക്കുന്ന പാർവണയിലേക്കാണ്. നിലംപറ്റി നിൽക്കുന്ന ആ വലിയ നീലക്കണ്ണുകളിലേക്ക് അമ്മ വാത്സല്യത്തോടെ നോക്കി.
"മോളെ... ഇങ്ങോട്ട് വന്നേ..."
അമ്മയുടെ വിളി കേട്ട് അവൾ പതുക്കെ മുന്നോട്ട് വന്നു.
ഒരുപാട് കാലമായി താൻ ആഗ്രഹിച്ച ആ സുരക്ഷിതത്വം ആ അമ്മയുടെ മുഖത്ത് കണ്ടതുപോലെ, അവൾ അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞു. അമ്മ അവളെ ചേർത്തുപിടിച്ച് നെറുകയിൽ തലോടുമ്പോൾ, ചേച്ചി എന്റെ അരികിൽ വന്ന് നിശബ്ദമായി എന്റെ തോളിൽ തട്ടി. ഇരുണ്ടുനിന്നിരുന്ന ആ തറവാട്ടിലെ മുറ്റത്തേക്ക് വലിയൊരു പ്രകാശം പരക്കുന്നതുപോലെ എനിക്ക് തോന്നി.
അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞുനിൽക്കുന്ന പാർവണയെ കണ്ട് ഉമ്മറത്തുള്ള എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആ ഒരു നിമിഷം കൊണ്ട് ആ തറവാട്ടിൽ തളംകെട്ടി നിന്നിരുന്ന ഭയത്തിന്റെ കാർമേഘങ്ങൾ പതുക്കെ ഒഴിഞ്ഞുമാറുന്നത് എനിക്ക് കാണാമായിരുന്നു.
എന്റെ തോളിൽ തട്ടിയിട്ട്, ചേച്ചി പതുക്കെ മുറ്റത്തുനിന്നും ഉമ്മറത്തേക്ക് കയറി മുത്തശ്ശന്റെയും അമ്മാവൻമാരുടെയും അടുത്തേക്ക് ചെന്നു.
"മുത്തശ്ശനും അമ്മാവൻമാരും ഒന്നും വിചാരിക്കരുത്..."
ചേച്ചി വളരെ വിനയത്തോടെ, എന്നാൽ എല്ലാവർക്കും കേൾക്കാൻ പാകത്തിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
"ഇന്നലെ ആദി പെട്ടെന്ന് വന്ന് ഇവിടെ പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ നിങ്ങളെല്ലാവരും വല്ലാതെ ഭയന്നിട്ടുണ്ടാകും. അവൻ കുറച്ചു മുൻകോപിയാ...
💬 Comments
View all comments