0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

വന്നു.

​മുറ്റത്തെ കരിമ്പനകൾക്കിടയിലൂടെ അമ്പലത്തിലേക്കുള്ള ഇടവഴിയിലേക്ക് ഞങ്ങൾ നടന്നിറങ്ങി. അമ്പലമുറ്റത്ത് എത്തുമ്പോഴേക്കും ദീപാരാധന തുടങ്ങിയിരുന്നു.

കൽവിളക്കുകളിൽ മുഴുവൻ ദീപം തെളിയിച്ചിട്ടുണ്ട്. ചെണ്ടമേളത്തിന്റെയും ശംഖ് വിളിയുടെയും ശബ്ദങ്ങൾക്കിടയിൽ ആ അന്തരീക്ഷത്തിന് വല്ലാത്തൊരു പരിശുദ്ധിയുണ്ടായിരുന്നു.

​ദീപാരാധന തൊഴുതു കഴിഞ്ഞപ്പോൾ, ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും ചേർന്ന് അമ്പലത്തിലെ ജ്യോത്സ്യന്റെ അടുത്തേക്ക് പോയി. അമ്മാവന്റെ കയ്യിൽ ഞങ്ങളുടെ രണ്ടുപേരുടെയും ജാതകക്കുറിപ്പുകൾ ഉണ്ടായിരുന്നു. മുറ്റത്തെ ആൽത്തറയിലിരുന്ന് ജ്യോത്സ്യൻ കവടി നിരത്തി ജാതകം നോക്കാൻ തുടങ്ങി. അമ്മയും ചേച്ചിയും അമ്മായിമാരും വലിയ പ്രതീക്ഷയോടെ അതിന് ചുറ്റും നിന്നു. പാർവണ എന്റെ പിന്നിലായി, ചെറിയൊരു നെഞ്ചിടിപ്പോടെ നിൽപ്പുണ്ടായിരുന്നു.

​ജാതകം നോക്കിക്കഴിഞ്ഞതും ജ്യോത്സ്യന്റെ മുഖത്ത് വലിയൊരു വിസ്മയം വിടർന്നു. അദ്ദേഹം ചിരിച്ചുകൊണ്ട് അമ്മാവനെ നോക്കി പറഞ്ഞു.

"എന്താ ഹരിനാരായണാ ഇതിൽ നോക്കാൻ ഇരിക്കുന്നത്? പത്തിൽ പത്തു പൊരുത്തം! ഇത് ഈശ്വരൻ നേരത്തെ നിശ്ചയിച്ചതാ... ഇവരെ തമ്മിൽ പിരിക്കാൻ ഈ ഭൂമിയിൽ ആർക്കും കഴിയില്ല. ഈ പെൺകുട്ടിക്ക് ഏറ്റവും വലിയ കാവൽ ഈ ചെറുപ്പക്കാരനാണ്. എത്രയും വേഗം മംഗല്യം നടത്താം."

ജ്യോത്സ്യന്റെ ആ വാക്കുകൾ കേട്ടപ്പോൾ അമ്മയുടെയും ഭദ്ര ആന്റിയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. മുത്തശ്ശനും അമ്മാവൻമാരും വലിയൊരു ആശ്വാസത്തോടെ പരസ്പരം നോക്കി.

​ആൾത്തിരക്കിൽ നിന്നും മാറി, ഞാൻ പാർവണയെയും കൂട്ടി അമ്പലമുറ്റത്തെ ആൽമരച്ചുവട്ടിലേക്ക് നടന്നു. അവളുടെ മുഖത്ത് ലോകം മുഴുവൻ കീഴടക്കിയ സന്തോഷമുണ്ടായിരുന്നു.

​"എനിക്കിപ്പൊ പേടിയൊന്നുല്ല്യ ട്ടോ ആദീ..."

അവൾ നിറകണ്ണുകളോടെ എന്നെ നോക്കി ചിരിച്ചു.

ആ പാലക്കാടൻ മൊഴിയുടെ നിഷ്കളങ്കത അവിടെ നിറഞ്ഞുനിന്നു.

"ആ തിരുമേനി പറഞ്ഞത് കേട്ടപ്പഴാ എന്റെ നെഞ്ചിടിപ്പൊന്ന് നിന്നത്... ഈ

💬 Comments

View all comments