0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ജന്മത്തിൽ എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യമാ ആദിയുടെ അമ്മയും ചേച്ചിയും. എന്നെ അവര് നെഞ്ചോട് ചേർത്തപ്പോ... എനിക്കെന്റെ ജീവൻ തിരിച്ചു കിട്ടിയത് പോലെയാ തോന്നീത്."

ഞാൻ അവളുടെ അടുത്തേക്ക് അല്പം കൂടി ചേർന്നു നിന്നു. ദീപാരാധനയുടെ മണിനാദങ്ങൾ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.

​"ഇനി നീ ഇതൊന്നും ഓർത്ത് പേടിക്കണ്ട,"

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

"പെട്ടെന്നൊരു ദിവസം നിന്നെ ഇവിടുന്ന് വിളിച്ചു

ഒളിച്ചോടി പോകാനൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല.നിന്റെ വീട്ടുകാരുടെ എല്ലാവരുടെയും അനുഗ്രഹത്തോടെ, ഈ അമ്പലനടയിൽ വെച്ച് നിന്റെ കഴുത്തിൽ ഈ ആദി ഒരു താലി ചാർത്തും. എന്റെ സ്വന്തം പെണ്ണായിട്ട്... എന്റെ ഭാര്യയായിട്ട് മാത്രമേ നിന്നെ ഞാൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകൂ.””

അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ആ വലിയ നീലക്കണ്ണുകളിൽ നിറഞ്ഞൊഴുകാൻ വെമ്പുന്ന പ്രണയമായിരുന്നു. അമ്പലമുറ്റത്തെ കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു. ഭയത്തിന്റെ ഇരുളിൽ നിന്നും, എല്ലാവരുടെയും അനുഗ്രഹത്തോടെ അവൾ എന്റെ വെളിച്ചത്തിലേക്ക് പൂർണ്ണമായും നടന്നുകയറുകയായിരുന്നു..

അമ്പലത്തിൽ നിന്നുള്ള മടക്കയാത്ര പതിവിലും മനോഹരമായിരുന്നു. ഇത്രയും നാൾ ആ തറവാട്ടിൽ തളംകെട്ടി നിന്നിരുന്ന ഭയം പൂർണ്ണമായും മാറി, പകരം എല്ലാവരുടെയും മുഖത്ത് വലിയൊരു പ്രകാശവും സമാധാനവും വന്നിട്ടുണ്ടായിരുന്നു.

​രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് ഉമ്മറത്തെ തിണ്ണയിൽ എല്ലാവരും വട്ടംകൂടിയിരുന്ന് സംസാരിക്കുകയാണ്. അമ്മയും ഭദ്ര ആന്റിയും സാവിത്രി അമ്മായിയും പിന്നെ രമ അമ്മായിയും കൂടി കല്യാണത്തിന്റെ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. മുത്തശ്ശനും അമ്മാവൻമാരും അതിൽ അഭിപ്രായങ്ങൾ പറയുന്നുണ്ട്. ഞാൻ ചേച്ചിയോടും പാർവണയോടും സംസാരിച്ചിരിക്കുമ്പോഴാണ് എന്റെ ഫോൺ ശബ്ദിച്ചത്.

​സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ഞാൻ പതുക്കെ

💬 Comments

View all comments