Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഡേറ്റ് വേഗം ഫിക്സ് ചെയ്യാൻ ഞാൻ അപ്പച്ചിയോട് പറഞ്ഞിട്ടുണ്ട്."
"അതിനെന്താ സച്ചുച്ചേട്ടാ, നമുക്ക് ഗംഭീരമായിട്ട് തന്നെ നടത്താം,"
ഞാൻ ആവേശത്തോടെ പറഞ്ഞു.
"അത് നമ്മൾ നടത്തും. നീ ആ ഫോൺ പാർവണയുടെ കയ്യിൽ ഒന്ന് കൊടുത്തേ, ഞാൻ അവളോടൊന്ന് സംസാരിക്കട്ടെ."
ഞാൻ ഫോണുമായി ഉമ്മറത്തേക്ക് കയറി ചെന്നു. സച്ചുച്ചേട്ടനാണെന്ന് പറഞ്ഞ് ഫോൺ പാർവണയ്ക്ക് നീട്ടിയപ്പോൾ, അവൾ ഒരു ചെറിയ നാണത്തോടെ ഫോൺ വാങ്ങി ചെവിയിൽ വെച്ചു. സച്ചുച്ചേട്ടൻ അപ്പുറത്തുനിന്ന് അവളെ കളിയാക്കുകയാണെന്ന് അവളുടെ മുഖഭാവങ്ങളിൽ നിന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
"അതൊന്നുല്ല്യ സച്ചുച്ചേട്ടാ... ഞാൻ പിന്നെ വിളിക്കാം..."
അവൾ നാണത്തോടെ നിലത്ത് കാലുകൊണ്ട് കളംവരച്ചു. എന്നെ നോക്കി കള്ളച്ചിരിയോടെ അവൾ സംസാരിക്കുന്നത് കണ്ടപ്പോൾ, എന്റെ അമ്മയും ചേച്ചിയും രമ അമ്മായിയുമൊക്കെ പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം സംസാരിച്ച ശേഷം അവൾ വേഗം ഫോൺ എനിക്ക് തിരികെ തന്നു.
"എന്താ സച്ചുച്ചേട്ടൻ പറഞ്ഞത്?"
ഞാൻ കുസൃതിയോടെ അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു.
"ഒന്നുല്ല്യ... ചുമ്മാ കളിയാക്കിയതാ..."
അവൾ മുഖം കുനിച്ച് നാണത്തോടെ അകത്തേക്ക് ഓടി. അവളുടെ ആ ഓട്ടം കണ്ട് ഉമ്മറത്തിരുന്ന എല്ലാവരും ഉറക്കെ ചിരിച്ചു. ആ രാത്രിയിലെ ആ തറവാട്ടുമുറ്റത്തെ തണുത്ത കാറ്റിനുപോലും, വല്ലാത്തൊരു സന്തോഷത്തിന്റെ ഗന്ധമുണ്ടായിരുന്നു..
സച്ചുച്ചേട്ടന്റെ കോൾ കൂടി വന്നതോടെ കല്യാണം എത്രയും പെട്ടെന്ന് നടത്താനായിരുന്നു എല്ലാവരുടെയും തീരുമാനം.
പിറ്റേന്ന് രാവിലെ തന്നെ പാലക്കാട് ടൗണിലേക്ക് ഞങ്ങൾ കല്യാണപ്പർച്ചേസിനായി തിരിച്ചു. അമ്മയും ചേച്ചിയും ഭദ്ര ആന്റിയും സാവിത്രി അമ്മായിയും രമ അമ്മായിയും പിന്നെ എന്റെ പാർവണയും എന്നോടൊപ്പം ഉണ്ടായിരുന്നു.
വലിയൊരു ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും കല്യാണപ്പുടവകളെല്ലാം
💬 Comments
View all comments