0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

എടുത്ത് വലിയ സന്തോഷത്തോടെ ഞങ്ങൾ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ചേച്ചിയുടെ കയ്യും പിടിച്ച്, ചിരിച്ചുകൊണ്ട് പടികൾ ഇറങ്ങി വരുന്ന പാർവണയെ നോക്കി ഞാൻ വണ്ടിയുടെ താക്കോൽ എടുക്കാൻ പോക്കറ്റിലേക്ക് കൈയിട്ടു.

പെട്ടെന്നാണ് വലിയ ശബ്ദത്തിൽ രണ്ട് ജീപ്പുകൾ ഞങ്ങളുടെ മുന്നിലേക്ക് വന്ന് ബ്രേക്ക് ഇട്ടത്. ചുറ്റും നിൽക്കുന്ന ആളുകൾ എന്താണെന്ന് അറിയാതെ മാറിനിന്നു. ജീപ്പിൽ നിന്നും ആദ്യം ഇറങ്ങിയത് ദേവനായിരുന്നു. കൂടെ കുറച്ച് ഗുണ്ടകളും. അവന്റെ മുഖത്ത് വല്ലാത്തൊരു പകയുണ്ടായിരുന്നു.

​ദേവനെ കണ്ടതും പാർവണ പേടിച്ച് ചേച്ചിയുടെ പിന്നിലേക്ക് മാറിനിന്നു. അമ്മയും അമ്മായിമാരും ആകെ ഭയന്നുപോയി. ഞാൻ വേഗം പടികളിറങ്ങി അവർക്ക് മുന്നിലായി കയറി നിന്നു.

​"എന്റെ മുന്നിൽ വെച്ച് എന്നെ തല്ലിയിട്ട്, എന്റെ പെണ്ണിനെയും കൊണ്ട് നീ സുഖമായിട്ട് പോകാമെന്നാണോ നീ വിചാരിച്ചത്?"

ദേവൻ പല്ലിറമ്മിക്കൊണ്ട് എന്റെ നേരെ വന്നു.

ഒരൊറ്റ നിമിഷം. അവന് മറുപടി കൊടുക്കുന്നതിന് പകരം എന്റെ കൈ അവനുനേരെ പാഞ്ഞുചെന്നു. പ്രതീക്ഷിക്കാതെ മുഖത്ത് കിട്ടിയ ആ വലിയ ഇടിയിൽ ദേവൻ പിന്നിലേക്ക് തെറിച്ചുവീണു. അത് കണ്ടതും കൂടെയുണ്ടായിരുന്ന ഗുണ്ടകൾ എന്റെ നേരെ പാഞ്ഞടുത്തു. ടൗണിന്റെ നടുവിലാണെന്നോ, ചുറ്റും ആളുകളുണ്ടെന്നോ ഞാൻ നോക്കിയില്ല.

എന്റെ കുടുംബത്തിന്റെ മുന്നിൽ വെച്ച് അവന്മാരെ നേരിടുമ്പോൾ എന്റെ ഉള്ളിൽ വലിയൊരു മൃഗം ഉണർന്നിരുന്നു.

ഓരോരുത്തരെയും ഞാൻ തിരഞ്ഞുപിടിച്ച് അടിച്ചു വീഴ്ത്തി. നിലത്തുവീണ ഗുണ്ടകൾ വേദനകൊണ്ട് പിടഞ്ഞപ്പോൾ, എന്റെ ശ്വാസം വേഗത്തിലായിരുന്നു.

​എല്ലാവരെയും വീഴ്ത്തിയെന്ന ആശ്വാസത്തിൽ, പേടിച്ചുനിൽക്കുന്ന അമ്മയെയും പാർവണയെയും നോക്കി ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങുകയായിരുന്നു.

​"ആദീ... പിന്നിൽ...!"

ചേച്ചിയുടെ അലർച്ച കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്.

​പക്ഷെ അതിനുമുൻപേ

💬 Comments

View all comments