Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വലിയൊരു ചൂട് എന്റെ നെഞ്ചിലേക്ക് ഇറങ്ങിപ്പോയിരുന്നു. പിന്നിലൂടെ വന്ന ദേവൻ ആഞ്ഞുകുത്തിയ കഠാര എന്റെ വയറ്റിൽ ആഴത്തിൽ ഇറങ്ങിയിരുന്നു.
വേദനയേക്കാൾ വലിയൊരു മരവിപ്പാണ് എനിക്ക് തോന്നിയത്. കുത്തിയ വേഗത്തിൽ തന്നെ കത്തി വലിച്ചൂരി ദേവൻ ജീപ്പിലേക്ക് ഓടിക്കയറി. ചുറ്റും കൂടിയ ആളുകൾ പിടിക്കാൻ വരുന്നതിന് മുൻപ് തന്നെ ജീപ്പ് വലിയ ശബ്ദത്തോടെ അവിടെനിന്നും പാഞ്ഞുപോയി.
എന്റെ ഷർട്ടിലൂടെ ചോര കുതിച്ചൊഴുകാൻ തുടങ്ങി. എന്റെ കാലുകൾക്ക് ബലം നഷ്ടപ്പെടുന്നതുപോലെ. ഞാൻ പതുക്കെ മുട്ടുകുത്തി നിലത്തേക്ക് വീണു.
"ആദീ...!"
ലോകം മുഴുവൻ തകർന്നുപോകുന്നതുപോലെയുള്ള പാർവണയുടെ വലിയൊരു അലർച്ച ആ തെരുവിൽ മുഴങ്ങി.
എന്റെ വലിയ വീഴ്ചയും രക്തവും കണ്ട് ഒന്നുറക്കെ കരയാൻ പോലും കഴിയാതെ ഒരു നിമിഷം തരിച്ചുനിൽക്കുകയായിരുന്നു അമ്മയും അമ്മായിമാരും. ഭദ്ര ആന്റിയും രമ അമ്മായിയും ഞെട്ടലോടെ വായ് പൊത്തി വിറച്ചുപോയി. പെട്ടെന്ന് ആ മരവിപ്പിൽ നിന്നും ഉണർന്ന അമ്മ വലിയൊരു അലർച്ചയോടെ എന്റെ അടുത്തേക്ക് ഓടിവന്നു.
"എന്റെ ഈശ്വരാ... എന്റെ മോനേ..."
അമ്മ എന്റെ ചോരവഴിയുന്ന വയറ്റിൽ പിടിച്ച് പൊട്ടിക്കരഞ്ഞു. ആ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ചുറ്റും നിൽക്കുന്നവരെ നോക്കി വലിയ വെപ്രാളത്തോടെ അമ്മ അലറി,
"ആരെങ്കിലും ഒന്ന് വണ്ടിയെടുക്കണേ…””
പാർവണ ഓടിവന്ന് എന്നെ താങ്ങി, ആ മടിയിലേക്ക് എന്റെ തല വെച്ചു. അവൾ എന്റെ ചോരവഴിയുന്ന വയറ്റിൽ രണ്ടു കൈകളും വെച്ച് അമർത്തിപ്പിടിച്ചു. അവളുടെ പുതിയ ഉടുപ്പിൽ മുഴുവൻ എന്റെ ചോര പടർന്നിരുന്നു.
ചേച്ചി എന്റെ മുഖത്ത് തട്ടിക്കൊണ്ട് കരഞ്ഞു വിളിച്ചു,
"ആദീ... കണ്ണ് തുറക്കെടാ..."
"ആദീ... കണ്ണ് തുറക്ക് ആദീ... എന്നെ തനിച്ചാക്കല്ലേ..."
പാർവണയുടെ
💬 Comments
View all comments