0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കണ്ണീർ എന്റെ മുഖത്തേക്ക് വീണുകൊണ്ടിരുന്നു.

അപ്പോഴേക്കും ആകെ ഭയന്നുപോയ സാവിത്രി അമ്മായിയും ഭദ്ര ആന്റിയും ചുറ്റുമുള്ള ആളുകളെ കൂട്ടി വണ്ടി വിളിക്കാൻ നെട്ടോട്ടമോടുകയായിരുന്നു. ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും ഒരു വണ്ടി വിളിച്ചുകൊണ്ടുവന്ന് എന്റെ അടുത്തേക്ക് ഓടിയെത്തുന്നത് ഞാൻ അവ്യക്തമായി കണ്ടു.

എന്നെ താങ്ങിയെടുത്ത് വണ്ടിയിലേക്ക് കയറ്റുമ്പോഴും അമ്മയും പാർവണയും എന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

​ജീവന് വേണ്ടി വണ്ടി വേഗത്തിൽ ആശുപത്രിയിലേക്ക് കുതിക്കുമ്പോൾ, വെപ്രാളത്തോടെ എന്റെ മുഖത്ത് തട്ടി വിളിക്കുന്ന അമ്മയുടെയും, കരഞ്ഞുകലങ്ങിയ പാർവണയുടെയും മുഖം എന്റെ കാഴ്ചയിൽ നിന്നും പതുക്കെ ഇരുളിലേക്ക് മാഞ്ഞുതുടങ്ങിയിരുന്നു….

ആശുപത്രിയിലെ നീളൻ ഇടനാഴിയിൽ മരുന്നുകളുടെ മണമുള്ള കനത്ത നിശബ്ദത തളംകെട്ടിനിന്നു. ഐ.സി.യുവിന് മുകളിൽ കത്തുന്ന ചുവന്ന ലൈറ്റിലേക്കും നോക്കി തളർന്നിരിക്കുകയാണ് എല്ലാവരും. ഇടവിട്ടുള്ള അമ്മയുടെ തേങ്ങലുകൾ മാത്രമാണ് ആ നിശബ്ദതയെ മുറിക്കുന്നത്. അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ് ചേച്ചി. ഭദ്ര ആന്റിയും അമ്മായിമാരും പ്രാർത്ഥനയോടെ അവർക്ക് ചുറ്റുമുണ്ട്. ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും ടെൻഷനോടെ ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

​എന്നാൽ ഐ.സി.യുവിന്റെ അടഞ്ഞ വാതിലിന് നേരെ മുന്നിലായി, പുറത്തെ ലോകം ഒന്നും അറിയാതെ നിൽക്കുകയായിരുന്നു പാർവണ. എന്റെ ചോര പടർന്ന ആ പുതിയ ഉടുപ്പ് അവളപ്പോഴും മാറ്റിയിരുന്നില്ല. അവളുടെ ഇരുകൈകളും കൂപ്പിപ്പിടിച്ചിരുന്നു. ആ വലിയ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടെങ്കിലും, അവളുടെ ചുണ്ടുകൾ എന്റെ ജീവനുവേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

പെട്ടെന്നാണ് ഐ.സി.യുവിന്റെ വാതിൽ തുറന്നത്. എല്ലാവരും ഒരുമിച്ച് അങ്ങോട്ടേക്ക് പാഞ്ഞടുത്തു. പുറത്തേക്ക് വന്ന ഡോക്ടർ മുഖത്തെ മാസ്ക് താഴ്ത്തി, എല്ലാവരെയും ഗൗരവത്തിൽ ഒന്ന് നോക്കി.

"പേഷ്യന്റിന്റെ

💬 Comments

View all comments