Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ആളുകളാണോ?" ഡോക്ടർ ചോദിച്ചു.
"അതേ ഡോക്ടർ... എന്റെ മോനാ... എന്റെ കുട്ടിക്ക് ഇപ്പോ എങ്ങനെയുണ്ട്?"
അമ്മ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു.
ഡോക്ടറുടെ മുഖത്ത് ചെറിയൊരു ആശങ്കയുണ്ടായിരുന്നു.
"മുറിവ് അത്യാവശ്യം ഡീപ്പാണ്. ലിവറിന് ചെറിയൊരു ഡാമേജ് ഉണ്ട്. ബ്ലഡ് ഒരുപാട് പോയി. അതാണ് ഇപ്പോഴത്തെ പ്രശ്നം. പേഷ്യന്റ് കുറച്ചു ക്രിട്ടിക്കൽ ആണ്..."
അത് കേട്ട് അമ്മ തളർന്നു വീഴാൻ പോയി.
ചേച്ചിയും ഭദ്ര ആന്റിയും കൂടിയാണ് അമ്മയെ താങ്ങിപ്പിടിച്ചത്.
"നിങ്ങളിങ്ങനെ പാനിക്ക് ആവാതെ,"
ഡോക്ടർ വേഗത്തിൽ പറഞ്ഞു.
"നമുക്ക് അത്യാവശ്യമായിട്ട് ബ്ലഡ് വേണം. 'A Positive' ആണ് ഗ്രൂപ്പ്. ബ്ലഡ് ബാങ്കിൽ ഇപ്പോൾ സ്റ്റോക്കില്ല. പുറത്ത് അന്വേഷിക്കാൻ നിന്നാൽ സമയം പോകും. നിങ്ങളുടെ കൂട്ടത്തിൽ ആർക്കെങ്കിലും 'A Positive' ഉണ്ടോ?"
ഡോക്ടറുടെ ചോദ്യം കേട്ട് അമ്മാവൻമാരും ചേച്ചിയും പരസ്പരം നോക്കി. ആർക്കും ആ ഗ്രൂപ്പ് അല്ലായിരുന്നു. അമ്മയുടെ മുഖത്ത് ഭയം വീണ്ടും ഉരുണ്ടുകൂടി.
"ഞാൻ തരാം ഡോക്ടർ..."
ആൾക്കൂട്ടത്തിന് പിന്നിൽ നിന്നും പാർവണ
മുന്നോട്ടുവന്നു. അവളുടെ ശബ്ദത്തിൽ ഒട്ടും ഇടർച്ചയുണ്ടായിരുന്നില്ല. കണ്ണുനീർ തുടച്ചുമാറ്റി, വലിയൊരു ഉറപ്പോടെ അവൾ ഡോക്ടർക്ക് മുന്നിൽ വന്നുനിന്നു.
"എന്റേത് 'എ പോസിറ്റീവ്' ആണ് ഡോക്ടർ. വേറെങ്ങും അന്വേഷിക്കണ്ട. എന്റെ ആദിക്ക് എത്ര ബ്ലഡ് വേണമെങ്കിലും ഞാൻ തരാം."
അവൾ സ്വന്തം കൈപ്പത്തി മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു.
ആ നിമിഷം അമ്മയും ചേച്ചിയും അവളെ നോക്കി. ഭയന്ന് മാറിനിന്നിരുന്ന ഒരു സാധാരണ പെൺകുട്ടിയിൽ നിന്നും, സ്വന്തം പ്രാണനെ തിരികെ പിടിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായി നിൽക്കുന്ന ധൈര്യമുള്ളവളായി അവൾ മാറിയിരുന്നു.
ഡോക്ടർ അവളെ ഒന്ന്
💬 Comments
View all comments