0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അടിമുടി നോക്കി. ചോരപുരണ്ട വസ്ത്രവും അവളുടെ മുഖത്തെ നിശ്ചയദാർഢ്യവും കണ്ടപ്പോൾ ഡോക്ടർക്കും കാര്യം മനസ്സിലായി.

​"കുട്ടിക്ക് വേറെ ഹെൽത്ത്‌ ഇഷ്യൂസ് ഒന്നുമില്ലല്ലോ? എങ്കിൽ വാ, വേഗം ടെസ്റ്റ്‌ ചെയ്തിട്ട് എടുക്കാം..."

ഡോക്ടർ പറഞ്ഞു.

പാർവണ ഡോക്ടറുടെ പിന്നാലെ നടക്കാൻ തുടങ്ങിയതും, അമ്മ അവളുടെ കൈകളിൽ കയറിപ്പിടിച്ചു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. തന്റെ മകന് ജീവൻ നൽകാൻ പോകുന്നവളോട് എന്ത് പറയണമെന്നറിയാതെ അമ്മ നിന്നു. പാർവണ അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു.

​"അമ്മയൊന്നും പേടിക്കണ്ട... എന്റെ ആദിക്ക് ഒന്നും സംഭവിക്കില്ല.””

​അത്രയും പറഞ്ഞ് അവൾ ഡോക്ടറുടെ ഒപ്പം ഐ.സി.യുവിന്റെ ഉള്ളിലേക്ക് നടന്നു കയറി.

പകുതി അടഞ്ഞ വാതിലിലൂടെ അകത്തേക്ക് പോകുന്നവളെ നോക്കി അമ്മയും ചേച്ചിയും കൈകൾ കൂപ്പി. അവളുടെ സിരകളിലെ രക്തം എന്റെ ജീവന്റെ തുടിപ്പായി മാറാൻ പോകുന്ന ആ നിമിഷത്തിൽ, അവിടെ കൂടിനിന്ന എല്ലാവരുടെയും ഉള്ളിലെ പ്രാർത്ഥനകൾക്ക് വലിയൊരു ഉത്തരമായി അവൾ മാറുകയായിരുന്നു.

ഐ.സി.യുവിന്റെ തണുത്ത മുറിക്കുള്ളിൽ, എന്റെ സിരകളിലേക്ക് അവളുടെ ജീവന്റെ പാതി ഇറ്റിറ്റുവീഴുമ്പോൾ പുറത്ത് ശ്വാസമടക്കിപ്പിടിച്ച് കാത്തുനിൽക്കുകയായിരുന്നു എല്ലാവരും. സ്വന്തം ജീവൻ പകുത്തുനൽകി എന്നെ മരണത്തിൽ നിന്നും അവൾ തിരികെ വിളിക്കുകയായിരുന്നു.

​മരുന്നുകളുടെ രൂക്ഷഗന്ധവും ഐ.സി.യു മോണിറ്ററിന്റെ ഇടവിട്ടുള്ള ശബ്ദവും മാത്രമാണ് എന്റെ ഓർമ്മകളിലേക്ക് ആദ്യം കടന്നുവന്നത്. കണ്ണുകൾക്ക് മുകളിൽ വലിയൊരു ഭാരം തോന്നി. പതുക്കെ കൺപോളകൾ തുറക്കുമ്പോൾ, കാഴ്ചകൾ വല്ലാതെ മങ്ങിക്കിടക്കുകയായിരുന്നു. കുത്തേറ്റ ഭാഗത്തും വയറ്റിലുമായി വലിയൊരു വിങ്ങൽ.

​കാഴ്ചകൾക്ക് വ്യക്തത വന്നപ്പോൾ ഞാൻ ആദ്യം കണ്ടത് എന്റെ വലതുകൈ നെഞ്ചോട് ചേർത്തുപിടിച്ച്, കട്ടിലിന്റെ അരികിലായി തലവെച്ചുറങ്ങുന്ന പാർവണയെയാണ്. ആ മുഖം

💬 Comments

View all comments