Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വല്ലാതെ വിളറിയിരുന്നു. എന്റെ ശരീരത്തിലേക്ക് ഒഴുകിയിറങ്ങിയത് അവളുടെ ചോരയാണെന്ന് ആ വിളർച്ച എന്നോട് പറയുന്നുണ്ടായിരുന്നു. എന്റെ വിരലുകൾ ഒന്നനങ്ങിയതും, വലിയൊരു ഞെട്ടലോടെ അവൾ തലയുയർത്തി.
എന്റെ തുറന്ന കണ്ണുകൾ കണ്ടതും ആ വലിയ നീലക്കണ്ണുകളിൽ നിന്നും കണ്ണുനീർ അണപൊട്ടിയൊഴുകി. അവൾ വേഗം എന്റെ മുഖത്തേക്ക് ചേർന്നു.
"ആദീ..."
അവളുടെ ചുണ്ടുകൾ വിറച്ചു.
"എന്റെ കൃഷ്ണാ... കണ്ണ് തുറന്നല്ലോ... എനിക്ക് വല്ലാണ്ട് പേടിയായി ട്ടോ ആദീ... ദേഹത്തീന്ന് ആ ചോര വാർന്നു പോണത് കണ്ടപ്പോ എന്റെ ജീവൻ പോണ പോലാ എനിക്ക് തോന്നീത്..."
അവൾ വിതുമ്പിക്കരഞ്ഞു.
മറുപടി പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.പകരം ഞാൻ അവളുടെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചു. എന്റെ ശരീരത്തിൽ ഇപ്പോൾ ഓടുന്നത് അവളുടെ കൂടി ചോരയാണെന്ന തിരിച്ചറിവ്, ഞാനുമവളും തമ്മിലുള്ള ബന്ധത്തെ വെറുമൊരു പ്രണയത്തിനപ്പുറം വേർപിരിക്കാനാവാത്ത എന്തോ ഒന്നാക്കി മാറ്റിയിരുന്നു.
അവളുടെ ശബ്ദം കേട്ട് മുറിക്ക് പുറത്തുനിന്നും അമ്മയും ചേച്ചിയും ഓടിവന്നു. പിന്നാലെ മുത്തശ്ശനും മുത്തശ്ശിയും അമ്മാവൻമാരും അമ്മായിമാരുമെല്ലാം ആ മുറിക്കുള്ളിലേക്ക് വന്നു. എന്നെ ബോധത്തോടെ കണ്ടതും അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ നെറുകയിൽ ഉമ്മവെച്ചു.
"എന്റെ ആദി കണ്ണ് തുറന്നല്ലോ ഭഗവാനേ..."
അമ്മയുടെ കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി. ചേച്ചി എന്റെ തലമുടിയിലൂടെ വാത്സല്യത്തോടെ തലോടി.
"ഇവൾക്ക് നന്ദി പറയണം ആദീ നീ..."
അമ്മ നിറഞ്ഞ കണ്ണുകളോടെ പാർവണയെ നോക്കി പറഞ്ഞു.
"അവളുടെ ചോരയാ നിന്റെ ദേഹത്ത് ഓടുന്നത്. നിന്നെ രക്ഷിക്കാൻ സ്വന്തം ജീവൻ കൊടുക്കാനും എന്റെ കുട്ടി രണ്ടാമതൊന്ന് ആലോചിച്ചില്ല..."
പാർവണ വേഗം കണ്ണുനീർ തുടച്ചുമാറ്റി അമ്മയുടെ തോളിലേക്ക് ചാഞ്ഞു. വിറയ്ക്കുന്ന
💬 Comments
View all comments