Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കാലുകളോടെ അടുത്തേക്ക് വന്ന മുത്തശ്ശിയും മുത്തശ്ശനും നിറഞ്ഞ കണ്ണുകളോടെ എന്റെ കവിളിൽ പതുക്കെ തലോടി, വലിയൊരു ആശ്വാസത്തോടെ അവർ എന്നെ നോക്കി നിന്നു.
അമ്മാവൻമാർ പതിയെ എന്റെ അരികിലേക്ക് വന്നു. ഹരിനാരായണൻ അമ്മാവൻ എന്റെ കാലിനരികിലായി പതുക്കെ തൊട്ടു.
"ഇനി നീയും ഈ കുടുംബവും ഒന്നുംകൊണ്ടും പേടിക്കണ്ട ആദീ..."
അമ്മാവന്റെ ശബ്ദത്തിൽ വലിയൊരു ഗാംഭീര്യം ഉണ്ടായിരുന്നു.
"പട്ടപ്പകൽ ടൗണിന്റെ നടുവിൽ വെച്ചാണ് അവൻ നിന്നെ പിന്നിൽ നിന്ന് കുത്തിയത്. ചോര വാർന്നു കിടക്കുന്ന നിന്നെ കണ്ടിട്ടും പോലീസിൽ പരാതി കൊടുക്കാൻ ഞങ്ങൾക്ക് ആദ്യം പേടിയായിരുന്നു. പക്ഷെ പിന്നെ തോന്നി, നിന്നെപ്പോലൊരു ചെറുപ്പക്കാരൻ ഞങ്ങളുടെ കുട്ടിക്ക് വേണ്ടി ഇത്രയും ചെയ്തപ്പോൾ മാറിനിൽക്കുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ല എന്ന്. ഞങ്ങൾ നേരെ സ്റ്റേഷനിൽ പോയി പരാതി കൊടുത്തു."
ശ്രീനാരായണൻ അമ്മാവൻ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു,"കണ്ടുനിന്നവരും ഒപ്പം നിന്നതോടെ അവനെ പോലീസുകാർ പൊക്കി. വധശ്രമത്തിനാ കേസ്. ആ പ്രമാണിയായ അച്ഛന്റെ സ്വാധീനമൊന്നും ഇത്തവണ വിലപ്പോയില്ല. എല്ലാത്തിനും കൂട്ടുനിന്ന ഗുണ്ടകളെയും പോലീസ് പിടിച്ചിട്ടുണ്ട്. ഇനി അവൻ ആ ജയിലിൽ നിന്നും പുറത്തിറങ്ങാൻ ഒരുപാട് കാലമെടുക്കും. എന്റെ കുട്ടികളെ സംരക്ഷിക്കാൻ എനിക്കിനി ആരെയും പേടിക്കേണ്ട ആവശ്യമില്ല. ആ ധൈര്യം ഞങ്ങൾക്ക് തന്നത് നീയാ..."
ആ വാക്കുകൾ കേട്ടപ്പോൾ വേദനകൾക്കിടയിലും എന്റെ ചുണ്ടിൽ നേരിയൊരു ചിരി വിടർന്നു. എന്നെയും എന്റെ പെണ്ണിനെയും കാർന്നുതിന്നാൻ വന്ന ഇരുട്ട് എന്നെന്നേക്കുമായി ഒഴിഞ്ഞുപോയിരിക്കുന്നു. അമ്മയുടെ നെഞ്ചോട് ചേർന്നുനിന്ന് എന്നെത്തന്നെ നോക്കുന്ന എന്റെ പാർവണയുടെ കണ്ണുകളിൽ, പുതിയൊരു പ്രഭാതത്തിന്റെ എല്ലാ പ്രകാശവും എനിക്ക് കാണാമായിരുന്നു. മരുന്നുകളുടെ മണമുള്ള ആ ആശുപത്രി മുറിക്കുള്ളിലും വല്ലാത്തൊരു
💬 Comments
View all comments