0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

സമാധാനം പൂത്തുനിൽക്കുന്നുണ്ടായിരുന്നു…

ഐ.സി.യുവിന്റെ തണുപ്പിൽ നിന്നും എന്നെ വാർഡിലേക്ക് മാറ്റിയിട്ട് രണ്ടു ദിവസമായിരുന്നു. ജനാലയ്ക്കപ്പുറം പാലക്കാടൻ കാറ്റിനൊപ്പം മരച്ചില്ലകൾ ഇളകുന്ന ശബ്ദം മുറിയിലേക്ക് വരുന്നുണ്ട്. കുത്തേറ്റ ഭാഗത്തെ വേദനയ്ക്ക് ചെറിയ ശമനമുണ്ടെങ്കിലും, അനങ്ങുമ്പോൾ നെഞ്ചിലൊരു പിടുത്തമുണ്ട്.

​വാതിൽക്കൽ ചെറിയൊരു കാൽപ്പെരുമാറ്റം കേട്ട് ഞാൻ കണ്ണുകൾ പതുക്കെ തുറന്നു. കയ്യിലൊരു സ്റ്റീൽ പാത്രവുമായി എന്റെ പാർവണ നിൽക്കുന്നു. ഉറക്കമൊഴിഞ്ഞുള്ള കാവൽ കാരണം ആ കണ്ണുകൾ വല്ലാതെ ക്ഷീണിച്ചിരുന്നെങ്കിലും, ചുണ്ടിൽ എന്നെ നോക്കിയുള്ള ആ പഴയ കുസൃതിച്ചിരി തിരികെ വന്നിരുന്നു.

​കട്ടിലിൽ നിന്നും എഴുന്നേറ്റിരിക്കാൻ ഞാൻ പതുക്കെ ഒന്ന് ശ്രമിച്ചതും, പാത്രം മേശപ്പുറത്ത് വെച്ച് അവൾ വേഗം എന്റെ അടുത്തേക്ക് ഓടിവന്നു.

​"അനങ്ങല്ലേ ട്ടോ... ഞാൻ പിടിക്കാം..."

എന്ന് പറഞ്ഞ് അവൾ വളരെ പതുക്കെ എന്റെ തോളിലൂടെ കൈയിട്ട് എന്നെ എഴുന്നേൽപ്പിച്ച് തലയിണ ചാരി ഇരുത്തി.

അവളുടെ മുഖം എന്റെ മുഖത്തിനോട് ചേർന്നുനിന്ന ആ നിമിഷം, ആ ശ്വാസത്തിന്റെ ചൂട് എന്റെ മുഖത്തേക്കാണ് വീണത്.

​"എന്താ അതിൽ?"

മേശപ്പുറത്തെ പാത്രത്തിലേക്ക് നോക്കി ഞാൻ ചോദിച്ചു.

​"കഞ്ഞിയാ... അമ്മേണ്ടാക്കിയതാ... ഈ മുറിവൊക്കെ വേഗം കരിയാൻ ഇതാ നല്ലത്ന്ന് അമ്മ പറഞ്ഞൂ..."

അവൾ പാത്രത്തിന്റെ മൂടി തുറന്നുകൊണ്ട് പറഞ്ഞു. അതിൽ നിന്നും നല്ല ചൂട് ആവിയും ജീരകം വറുത്തിട്ടതിന്റെ മണവും മുറിയിലേക്ക് പടർന്നു.

​"കഞ്ഞീടെ കൂടെ വേറെന്താ? അച്ചാറുണ്ടോ?"

ഞാൻ വെറുതെ ചോദിച്ചു.

​അവൾ എന്നെ നോക്കി കള്ളച്ചിരിയോടെ കണ്ണുരുട്ടി.

"ഏയ് അച്ചാറൊന്നും ഇല്ല്യ, ആദിക്ക് അച്ചാർ ഇഷ്ടല്ല്യല്ലോ... പിന്നെ ഇപ്പൊ എവിടുന്നാ ഒരു അച്ചാർ പ്രേമം? അതൊന്നും ഇപ്പൊ കഴിക്ക്യേം വേണ്ട..."

💬 Comments

View all comments