0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

​അവൾ കസേര വലിച്ച് എന്റെ കട്ടിലിനോട് ചേർന്നിരുന്ന്, കപ്പിലേക്ക് കഞ്ഞി പകർന്നു. എന്നിട്ട് സ്പൂണിൽ കോരി, ചൂടാറാൻ വേണ്ടി പതുക്കെ ഊതി എന്റെ ചുണ്ടിലേക്ക് നീട്ടി. ഞാൻ അവളെത്തന്നെ നോക്കി കിടക്കുകയായിരുന്നു. ആ കണ്ണുകളിൽ എന്നെ നഷ്ടപ്പെടുമോ എന്ന ഭയമില്ല ഇപ്പോൾ, പകരം എന്നെ അവൾക്ക് തിരികെ കിട്ടിയതിന്റെ വലിയൊരു ആശ്വാസമാണ്.

​"നീ വല്ലാതെ ക്ഷീണിച്ചെടീ..."

ഞാൻ കഞ്ഞി കുടിക്കുന്നതിനിടയിൽ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

​സ്പൂണിലെ കഞ്ഞി പതുക്കെ ഊതുന്നതിനിടയിൽ അവൾ എന്നെ നോക്കി. ആ നീലക്കണ്ണുകളിൽ പെട്ടെന്ന് ചെറിയൊരു നനവ് പടർന്നു.

​"ഒന്നുല്ല്യ... ആദിയൊന്ന് കണ്ണ് തുറന്ന് കാണാൻ വേണ്ടി കാത്തിരുന്നതാ ഞാൻ... ആ ടൗണിന്റെ നടുവില് ചോരയിൽ കുളിച്ച് കിടക്കണ കണ്ടപ്പോ... എന്റെ ഉള്ള് പിടഞ്ഞത് ആദിക്കറിയില്ല..."

അവളുടെ ശബ്ദം നേരിയ തോതിൽ വിറച്ചു. ആ മൊഴിയിൽ ഒരുപാട് സങ്കടം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

"ഇനി എനിക്കിതൊന്നും താങ്ങാൻ പറ്റില്ല്യ ട്ടോ ആദീ..."

​ഞാൻ എന്റെ വലതുകൈ പതുക്കെ ഉയർത്തി അവളുടെ വിറയ്ക്കുന്ന വിരലുകളിൽ പിടിച്ചു.

​"ഇനി ഞാൻ എങ്ങോട്ടും പോവില്ല... നിന്നെ തനിച്ചാക്കിയിട്ട്,"

ഞാൻ വളരെ ശാന്തമായി പറഞ്ഞു. വലിയ ഡയലോഗുകളൊന്നും അവിടെ വേണ്ടിയിരുന്നില്ല.

പരസ്പരം കോർത്തുപിടിച്ച ആ വിരലുകളിലുണ്ടായിരുന്നു ഞങ്ങൾ തമ്മിലുള്ള സകല ഉത്തരങ്ങളും.പെട്ടെന്നാണ് വാതിൽ തുറന്ന് അമ്മയും ചേച്ചിയും അകത്തേക്ക് വന്നത്. ചേച്ചിയുടെ കയ്യിൽ മരുന്നുകളുടെ കവറുണ്ടായിരുന്നു. അവരെ കണ്ടതും പാർവണ വേഗം എന്റെ കൈവിട്ട് പതുക്കെ എഴുന്നേറ്റു നിന്നു. അവളുടെ മുഖത്ത് ചെറിയൊരു നാണം വന്നുനിറഞ്ഞു.

​"ആഹാ... ഞങ്ങൾ പുറത്തുപോയ ഗ്യാപ്പിൽ നഴ്സിങ് ഡ്യൂട്ടി തുടങ്ങിയോ?"

ചേച്ചി ചിരിച്ചുകൊണ്ട് പാർവണയെ

💬 Comments

View all comments