0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

മാറിനിന്നു. ഞാൻ പതിയെ ചെന്ന് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു.

​അഞ്ജലി ചിരിച്ചുകൊണ്ട് പാർവണയുടെ തോളിൽ കയ്യിട്ടു.

"ഞാൻ വിചാരിച്ചു നീ ആരെങ്കിലും വരുന്നത് കണ്ടാൽ പഴയതുപോലെ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാണെന്ന്. ഇതിപ്പോ നീ ആളാകെ മാറിയല്ലോ പാർവണേ."

​"അതവൾ ഹോസ്പിറ്റലിൽ ഡ്യൂട്ടി എടുത്ത് മാറിയതാ അഞ്ജലീ,"

ചേച്ചി കള്ളച്ചിരിയോടെ പറഞ്ഞു.

"ഞങ്ങളെയൊന്നും അങ്ങോട്ട് അടുപ്പിച്ചിട്ടുപോലുമില്ല."

​അമ്മ ചിരിച്ചുകൊണ്ട് സച്ചുച്ചേട്ടന്റെ അടുത്തേക്ക് വന്നു.

"നീ വന്നത് നന്നായി സച്ചു. ഇവനിപ്പോ വലിയ കുഴപ്പമൊന്നുമില്ല. ഇനി നമുക്ക് ആ കാര്യം വേഗം അങ്ങ് നടത്തണം."

​സച്ചുച്ചേട്ടൻ എന്റെ അടുത്തേക്ക് വന്ന്,

ചാരുകസേരയുടെ കൈവരിയിൽ ഇരുന്നു.

​"എന്റെ ലീവ് തീരാറായി ആദീ. അടുത്തയാഴ്ച ഞാൻ ഗൾഫിലേക്ക് മടങ്ങുവാ. അതിനുമുന്നേ നിങ്ങളുടെ കല്യാണം നടക്കണം. അത് സംസാരിച്ച് ഉറപ്പിക്കാനാ ഞാൻ അപ്പച്ചിയോടും അമ്മാവൻമാരോടും കൂടെ ഇപ്പൊത്തന്നെ ഇങ്ങോട്ട് വന്നത്."

സച്ചുച്ചേട്ടൻ അത് പറയുമ്പോൾ എല്ലാവരുടെയും മുഖത്ത് വലിയൊരു സന്തോഷമുണ്ടായിരുന്നു.

​ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി.

"അതിനെന്താ സച്ചുച്ചേട്ടാ... നമുക്ക് ഗംഭീരമായിട്ട് തന്നെ നടത്താം."

​"അത് നമ്മൾ നടത്തും. പക്ഷെ വേറൊരു കാര്യമുണ്ട്,"

സച്ചുച്ചേട്ടൻ പെട്ടെന്ന് ഗൗരവം നടിച്ച് പാർവണയെ നോക്കി പറഞ്ഞു.

"കല്യാണം കഴിഞ്ഞെന്ന് കരുതി ഉടനെ ഇവനെ നിനക്ക് വിട്ടുതരാനൊന്നും പറ്റില്ല. ഇവന്റെ തുന്നലൊക്കെ മാറി പഴയതുപോലെ ആകുന്നതുവരെ, പാർവണയെ ഞങ്ങൾ അങ്ങോട്ട് കൊണ്ടുപോകുവാ. എന്താ അഞ്ജലീ, നിന്റെ കസിനെ കുറച്ചു ദിവസം നമുക്ക് അങ്ങോട്ട് കൂട്ടാം അല്ലെ?"

​അത് കേട്ടതും പാർവണയുടെ മുഖം പെട്ടെന്ന് മങ്ങി. അവൾ ഒരു നിമിഷം എന്നെയും പിന്നെ അഞ്ജലിയെയും നോക്കി.

​"അത്... അത് പറ്റില്ല്യ..."

അവൾ പെട്ടെന്ന്

💬 Comments

View all comments