0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പറഞ്ഞുപോയി.

​"അതെന്താടീ?"

അഞ്ജലി ചിരിയമർത്തിക്കൊണ്ട് ചോദിച്ചു.

പാർവണ എല്ലാവരെയും ഒന്ന് നോക്കിയിട്ട് നാണത്തോടെ പറഞ്ഞു,

"അത്... ഇപ്പൊ ആദിക്ക് കൃത്യമായിട്ട് മരുന്നൊക്കെ കൊടുക്കാൻ ഒരാൾ വേണ്ടേ... അമ്മയ്ക്കാണേൽ വേറെം പണികളില്ലേ..."

​വളരെ സീരിയസ് ആയിട്ട് അവൾ പറഞ്ഞ ആ ന്യായം കേട്ടതും തിണ്ണയിലുണ്ടായിരുന്ന എല്ലാവരും കൂട്ടത്തോടെ പൊട്ടിച്ചിരിച്ചു. അഞ്ജലി ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു. സച്ചുച്ചേട്ടൻ എന്റെ തോളിൽ ഒന്നുകൂടി തട്ടി. വരാൻ പോകുന്ന ഒരു വലിയ മംഗല്യത്തിന്റെ സന്തോഷം ആ തറവാട്ടുമുറ്റത്തെ കാറ്റിൽ അലയടിക്കുന്നുണ്ടായിരുന്നു. തുന്നലിന്റെ ചെറിയ വേദനയുണ്ടായിരുന്നെങ്കിലും, ആൾക്കൂട്ടത്തിനിടയിൽ നിന്നും എന്നെത്തന്നെ നോക്കുന്ന എന്റെ പാർവണയുടെ മുഖം കണ്ടപ്പോൾ ആ ലോകത്തെ ഏറ്റവും ഭാഗ്യവാൻ ഞാൻ തന്നെയാണെന്ന് എനിക്ക് തോന്നി….

രാത്രിയുടെ യാമങ്ങളിൽ ആ വലിയ വീട് പൂർണ്ണമായും ഉറക്കത്തിലേക്ക് വീണു. സച്ചുച്ചേട്ടനും അഞ്ജലിയും അതിഥിമുറിയിലും, മറ്റുള്ളവർ അവരവരുടെ മുറികളിലുമായി ഉറങ്ങാൻ കിടന്നതോടെ തറവാട്ടിലെ ബഹളങ്ങളൊക്കെ പതിയെ കെട്ടടങ്ങി. എന്റെ മുറിയിലെ ജനാലയിലൂടെ പുറത്തെ നിലാവ് പകുതിയോളം ഉള്ളിലേക്ക് അടിക്കുന്നുണ്ട്. മുറിവിലെ ചെറിയൊരു വിങ്ങൽ കാരണം ഉറക്കം വരാതെ ഞാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു.

​പെട്ടെന്നാണ് വാതിലിൽ വളരെ പതുക്കെയുള്ള ഒരു മുട്ട് കേട്ടത്. പിന്നാലെ വാതിൽക്കൽ ഒരു നിഴൽ അനങ്ങി.

​"ആദീ..."

വളരെ നേർത്ത ശബ്ദത്തിൽ പാർവണയുടെ വിളിയായിരുന്നു അത്.

​ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു. വാതിൽ പാതി തുറന്ന് അവൾ അകത്തേക്ക് വന്നു. കയ്യിൽ ഒരു ഗ്ലാസ് വെള്ളവും മരുന്നുമുണ്ട്.

നിലാവെളിച്ചത്തിൽ അവളുടെ മുഖത്തെ ആ പഴയ കുസൃതിച്ചിരി മാഞ്ഞ്, വല്ലാത്തൊരു നാണം വന്നുനിറഞ്ഞിട്ടുണ്ടായിരുന്നു. പകൽ എല്ലാവരുടെയും മുന്നിൽ വെച്ച് സച്ചുച്ചേട്ടൻ പറഞ്ഞ

💬 Comments

View all comments