0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ആ 'നഴ്സിങ് ഡ്യൂട്ടി' അവൾ അക്ഷരംപ്രതി അനുസരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

​"ഉറങ്ങീല്ലേ... ഈ ഗുളിക കൂടി കഴിക്കാനുണ്ട്ട്ടോ..."

അവൾ എന്റെ അരികിലേക്ക് വന്ന് മരുന്നും വെള്ളവും നീട്ടി.

​മരുന്ന് വാങ്ങി കഴിച്ച ശേഷം, ഞാൻ ഗ്ലാസ് അവളുടെ കയ്യിലേക്ക് തന്നെ തിരികെ കൊടുത്തു. അവൾ ഗ്ലാസ് തിരികെ മേശപ്പുറത്ത് വെച്ച് പോകാൻ തിരിഞ്ഞതും, ഞാൻ പതുക്കെ അവളുടെ ഇടതുകയ്യിൽ പിടിച്ചുവലിച്ചു. പ്രതീക്ഷിക്കാത്ത ആ വലിയിൽ അവൾ നേരെ എന്റെ നെഞ്ചിലേക്കാണ് വീണത്. എന്റെ വയറ്റിലെ തുന്നലിൽ കൊള്ളാതിരിക്കാൻ അവൾ വളരെ ശ്രദ്ധയോടെ ഇരുകൈകളും എന്റെ നെഞ്ചിൽ കുത്തിനിന്നു.

​"ആദീ... എന്ത്നാ ഈ കാണിക്കണേ... ആരെങ്കിലും ഉണരും... സച്ചുച്ചേട്ടനും അഞ്ജലിയേടത്തീം ഒക്കെ തൊട്ടപ്പുറത്തെ മുറിയിലാ ഉള്ളത്..."

അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. അവളുടെ ആ വലിയ നീലക്കണ്ണുകളിൽ നിലാവിന്റെ തിളക്കമുണ്ടായിരുന്നു. ശ്വാസമിടിപ്പ് പെട്ടെന്ന് വേഗത്തിലായി.

​"ആരും ഉണരില്ല... നീ കുറച്ചുനേരം ഇവിടെ ഇരിക്ക്..."

ഞാൻ അവളെ മെല്ലെ കട്ടിലിലേക്ക്, എന്റെ അരികിലായി ഇരുത്തി.

​ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ആ നെറ്റിയിലേക്ക് വീണുകിടന്ന കുറുനിരകളെ ഞാൻ വിരലുകൾ കൊണ്ട് പതുക്കെ ഒതുക്കിവെച്ചു. എന്റെ വിരലുകൾ അവളുടെ കവിളിലൂടെ താഴേക്ക് വന്നപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. അവളുടെ ശരീരം നേരിയ തോതിൽ വിറയ്ക്കുന്നുണ്ടായിരുന്നു.

​"എന്റെ സിരകളിൽ ഇപ്പോൾ ഒഴുകുന്നത് നിന്റെ ചോരയാ പാർവണേ... എന്നെക്കാൾ കൂടുതൽ എന്റെ ശരീരത്തിന് ഇപ്പോൾ അറിയാവുന്നത് നിന്നെയാണ്,"

ഞാൻ വളരെ പതുക്കെ അവളുടെ കാതിൽ പറഞ്ഞു.

​അവൾ നാണത്തോടെ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. അവളുടെ ഹൃദയമിടിപ്പ് എനിക്ക് കൃത്യമായി കേൾക്കാമായിരുന്നു. എന്റെ കൈകൾ

💬 Comments

View all comments