Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അഞ്ജലി ചിരിയമർത്തിക്കൊണ്ട് എന്നെ നോക്കി. "അതെന്തായാലും നന്നായി സച്ചുവേട്ടാ... അപ്പൊ ഇനി ഹോസ്പിറ്റൽ ഡ്യൂട്ടി നിർത്താലോ അല്ലെ."
അവർ പറയുന്നത് കേട്ട് മുത്തശ്ശനും അമ്മാവൻമാരും ചിരിച്ചു. ഞാനും ചിരിച്ചുകൊണ്ട് മുത്തശ്ശന്റെ അടുത്തുള്ള ചാരുകസേരയുടെ അരികിലായി ഇരുന്നു. അകത്ത് അടുക്കളയിൽ വലിയൊരു ബഹളമാണ്. അമ്മയും ചേച്ചിയും ഭദ്ര ആന്റിയും സാവിത്രി അമ്മായിയും കൂടെ രമ അമ്മായിയും ഒക്കെയുള്ള വലിയൊരു പാചകമേള നടക്കുകയാണ്.
പെട്ടെന്നാണ് ഉമ്മറത്തേക്ക് ചായയുമായി പാർവണ വന്നത്. എന്നെ കണ്ടതും അവളുടെ നടത്തത്തിന്റെ വേഗത ഒന്ന് കുറഞ്ഞു. ഇന്നലത്തെ ആ രാത്രിയുടെ ഓർമ്മകൾ ആ കവിളുകളെ വല്ലാതെ ചുവപ്പിച്ചിട്ടുണ്ടായിരുന്നു. എന്റെ കണ്ണുകൾ അവളിൽ തന്നെ ഉടക്കിനിന്നു.
അവൾ എല്ലാവർക്കും ചായ കൊടുത്ത ശേഷം, ഗ്ലാസുമായി എന്റെ അടുത്തേക്ക് വന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ചായ ഗ്ലാസ് എന്റെ നേരെ നീട്ടി.
"എന്താ ആദീ വല്ലാണ്ട് നോക്കണേ..."
അവൾ ചുണ്ടുകടിച്ച്, പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
ഞാൻ ചായഗ്ലാസ് വാങ്ങുന്നതിനൊപ്പം ആരും കാണാതെ അവളുടെ വിരലുകളിൽ പതുക്കെ ഒന്ന് സ്പർശിച്ചു. ആ സ്പർശനത്തിൽ അവൾ പെട്ടെന്ന് കൈവലിച്ച്, ഒരു കുസൃതിച്ചിരിയോടെ അകത്തേക്ക് ഓടിമറഞ്ഞു. എന്റെ ചുണ്ടിൽ വലിയൊരു ചിരി വിടർന്നു.
ആ ബഹളങ്ങൾക്കിടയിലും ഞങ്ങൾ പരസ്പരം കണ്ണുകൾ കൊണ്ട് ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു.
ഉച്ചയ്ക്ക് ശേഷമുള്ള സമയം. വെയിൽ പതുക്കെ ചാഞ്ഞുതുടങ്ങിയിരുന്നു. തറവാട്ടിലെ ബഹളങ്ങളിൽ നിന്നൊക്കെ മാറി, കുറച്ചുനേരം സംസാരിക്കാൻ ഞാൻ അവളെയും കൂട്ടി ആ പഴയ കുളക്കടവിലേക്ക് നടന്നു.
പായൽ പിടിച്ച കൽപ്പടവുകൾക്ക് താഴെ വെള്ളം വളരെ ശാന്തമായി കിടക്കുന്നുണ്ട്. വലിയൊരു ആൽമരത്തിന്റെ തണലിൽ ആ കുളക്കടവ് വല്ലാത്തൊരു സമാധാനം
💬 Comments
View all comments