0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നൽകുന്നതായിരുന്നു. ഞാൻ പതുക്കെ ആ കൽപ്പടവുകളിലൊന്നിൽ ഇരുന്നു. എന്റെ വലതുവശത്തായി, ഒരല്പം ചേർന്ന് അവളും ഇരുന്നു.

​ചെറിയൊരു കാറ്റ് വന്ന് അവളുടെ മുടിയിഴകളെ ഇളക്കിക്കൊണ്ടിരുന്നു. അവൾ ദൂരേക്ക് കുളത്തിലെ വെള്ളത്തിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ആ മുഖത്ത് മുമ്പൊരിക്കലും ഇല്ലാത്തൊരു സമാധാനം പൂത്തുനിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.

​"എന്താടീ ആലോചിക്കണേ?"

ഞാൻ ചോദിച്ചു.

​അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് വളരെ പതുക്കെ തന്റെ തല എന്റെ വലതു തോളിലേക്ക് ചായ്ച്ചുവെച്ചു. എന്റെ വലതുകൈ ഞാൻ അവളുടെ തോളിലൂടെ ചുറ്റി ചേർത്തുപിടിച്ചു.

​"ഒന്നൂല്യ..."

അവൾ എന്റെ തോളിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു.

ദീർഘമായി ശ്വാസമെടുത്തിട്ട് പറഞ്ഞു, "ഇപ്പൊ എനിക്ക് ഒരു പേടിയും ഇല്ല്യ ട്ടോ ആദീ. ഈ തോളിൽ ഇങ്ങനെ ചാരി ഇരിക്കുമ്പോഴാ എനിക്ക് ശ്വാസം നേരെ വീഴണത്... ലോകത്ത് എന്ത് വന്നാലും എന്റെ ആദി എന്നെ വിട്ടുപോവില്ല്യ എന്നുള്ള വലിയൊരു ധൈര്യം ഇപ്പൊ എനിക്കുണ്ട്..."

​ആ വാക്കുകളിൽ എന്നോടുള്ള അവളുടെ വലിയ വിശ്വാസവും പ്രണയവുമുണ്ടായിരുന്നു. ഞാൻ അവളുടെ നെറുകയിൽ പതുക്കെ തലോടി.

​"ഇനി നിനക്കൊരു പേടിയും വേണ്ട പാർവണേ. നമ്മൾ ഇനി ഒരുപാടുകാലം ഇങ്ങനെ  തോളിൽ ചാരിയിരുന്ന് ഒരുപാട് ദൂരം പോകും,"

ഞാൻ വളരെ ശാന്തമായി പറഞ്ഞു.

​ആ സായാഹ്നത്തിലെ ഇളംവെയിൽ വെള്ളത്തിൽ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു. ആ കുളക്കടവിലെ കാറ്റിനും, പരസ്പരം ചേർന്നിരിക്കുന്ന ഞങ്ങളുടെ മനസ്സുകൾക്കും അപ്പോൾ ഒരേ താളമായിരുന്നു. കഴിഞ്ഞുപോയ ഇരുണ്ട കാലത്തിന്റെ ഓർമ്മകളെല്ലാം ആ കുളത്തിലെ വെള്ളത്തിൽ എവിടെയോ ആഴത്തിൽ മുങ്ങിപ്പോയിരുന്നു. പകരം, അവിടെ തെളിഞ്ഞുനിന്നത് ഞങ്ങളുടെ പ്രണയത്തിന്റെ നിലാവെളിച്ചം മാത്രമായിരുന്നു..

തുടരും.....

_________________________________________________

💬 Comments

View all comments