Chapter Title : പാർവണം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കഞ്ചാവ്, സിഗരറ്റ് വലി, പിന്നെ ദിവസവും വൈകുന്നേരമുള്ള മദ്യപാനം... അങ്ങനെ എല്ലാ ഐറ്റവും ഉണ്ട്. ഒരു കമ്പ്ലീറ്റ് പാക്കേജ് ആ…”
ഇത് കേട്ടതും അവളുടെ ആ വലിയ നീലക്കണ്ണുകൾ പുറത്തേക്ക് ചാടുമെന്ന അവസ്ഥയിലായി. പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റ്, അവളുടെ രണ്ട് കൈകളും എന്റെ കഴുത്തിലേക്ക് വെച്ച് ഞെരിക്കുന്നതുപോലെ കാണിച്ചു.
കള്ളദേഷ്യം കൊണ്ട് ആ കവിളുകൾ വല്ലാതെ ചുവന്നിരുന്നു.
"എന്താ ആദീ ഇപ്പൊ പറഞ്ഞേ? കഞ്ചാവും കുടീം ഒക്കെ ണ്ടെന്നോ?"
കുറച്ച് ഉച്ചത്തിൽ അവൾ ചോദിച്ചു.
"ഈ ദേഹത്ത് ഇനി എനിക്കല്ലാണ്ട് വേറെ ഒരു ദുശ്ശീലത്തിനും ഒരവകാശും ഇല്ല്യ ട്ടോ. ചോരക്ക് പകരം എന്റെ ആദീടെ സിരകളില് വേറെ വല്ലതും ഓടണത് ഞാൻ കണ്ടാല്... ഈ കഴുത്ത് ഞാൻ അങ്ങട് ഞെരിക്കും... എന്നിട്ട് ബാക്കിള്ള കാലം ഞാൻ ജയിലിൽ പോയി കിടക്കും... പറഞ്ഞേക്കാം."
അവൾ കഴുത്തിലെ പിടി ചെറുതായിട്ടൊന്ന് മുറുക്കിക്കൊണ്ട് എന്നെ തുറിച്ചുനോക്കി.
അവളുടെ ആ സിനിമാറ്റിക് ഡയലോഗും ആവേശവും കണ്ടപ്പോൾ എനിക്ക് വലിയൊരു പൊട്ടിച്ചിരിയാണ് വന്നത്.
ഞാൻ ചിരിച്ചുകൊണ്ട് എന്റെ കഴുത്തിലുണ്ടായിരുന്ന അവളുടെ രണ്ട് കൈകളും പിടിച്ചുമാറ്റി, ആ വിരലുകളിൽ ചുണ്ടുകൾ അമർത്തി.
"എന്റെ പാർവണേ... ഈ കഴുത്ത് ഞെരിച്ചാൽ പിന്നെ നീ ആരുടെ തോളിൽ തലവെച്ച് കിടക്കും?"
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു.
അതുകേട്ടപ്പോൾ അവൾക്കും ചിരി വന്നു.
അവൾ കൈകൾ വലിച്ചെടുത്ത് വീണ്ടും എന്റെ നെഞ്ചിലേക്ക് തന്നെ പൂർണ്ണമായും ചാഞ്ഞു.
"എന്റെ ആദിക്ക് അങ്ങനത്തെ ഒരു ദുശ്ശീലവും ഇല്ല്യാന്ന് എനിക്ക് നന്നായിട്ടറിയാം... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയണതാ..."
അവൾ
💬 Comments
View all comments