0%

Chapter Title : പാർവണം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അവർ എനിക്ക് എപ്പഴും തന്നിട്ടുള്ളത്. എനിക്കൊരു കുറവും ഇതുവരെ അവർ വരുത്തിയിട്ടില്ല്യ..."

​പറഞ്ഞുനിർത്തിയ ശേഷം അവൾ ഒന്നുകൂടി എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി വെച്ചു.

"എനിക്ക് ഒന്നിന്റേം കുറവില്ല്യ ആദീ... ഈ തറവാട്ടിലെ എല്ലാവരുടേം പ്രാർത്ഥനേം സ്നേഹവും, പിന്നെ എന്റെ ജീവനായിട്ട് ആദിയും കൂടെയുള്ളപ്പോ ഞാനെന്തിനാ വെറുതെ വിഷമിക്കണേ?"

​ആ വാക്കുകളിലെ നിഷ്കളങ്കതയും പക്വതയും കേട്ടപ്പോൾ അവളോടുള്ള എന്റെ സ്നേഹം ഒന്നുകൂടി ആഴമുള്ളതാവുകയായിരുന്നു. സ്വന്തം അച്ഛനില്ലാത്തതിന്റെ വലിയൊരു ശൂന്യതയെ ഈ തറവാടും ഇവിടുത്തെ മനുഷ്യരുടെ സ്നേഹവും എത്ര മനോഹരമായാണ് ഇല്ലാതാക്കിയതെന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു.

​ഞാൻ അവളെ ഒന്നുകൂടി എന്നിലേക്ക് ചേർത്തുപിടിച്ച്, ആ നെറുകയിൽ വലിയൊരു ചുംബനം നൽകി.

​"ഉം... ഇനി ആരും നിനക്കൊരു സങ്കടവും തരില്ല. എന്റെ പെണ്ണിനെ ഈ ലോകത്തുള്ള എല്ലാ സ്നേഹവും തന്ന് ഞാൻ പൊന്നുപോലെ നോക്കിക്കോളാം,"

അതുകേട്ടതും വലിയൊരു സമാധാനത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ചു കിടന്നു. കുറച്ചുനേരം ആ മുറിയിൽ വലിയൊരു നിശബ്ദതയായിരുന്നു. പെട്ടെന്ന് എന്തോ ഓർത്തതുപോലെ അവൾ നെഞ്ചിൽ നിന്നും തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഒരു കുസൃതിയും, അതിനൊപ്പം ചെറിയൊരു ഗൗരവവും വന്ന് നിറഞ്ഞിട്ടുണ്ടായിരുന്നു.

​"അല്ല ആദീ... ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല്യ..."

അവൾ കണ്ണുരുട്ടി എന്നെ നോക്കി ചോദിച്ചു.

"സത്യം പറയ്... ആദിക്ക് വേറെ എന്തെങ്കിലും ദുശ്ശീലങ്ങൾ വല്ലതും ണ്ടോ?"

​അവളുടെ ആ ചോദ്യവും ഭാവവും കണ്ടപ്പോൾ എനിക്ക് ചിരിവന്നു. അവളെ വെറുതെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി ഞാൻ മുഖത്ത് നല്ല ഗൗരവം വരുത്തിക്കൊണ്ട് പറഞ്ഞു.

​"പിന്നില്ലാതെ... എല്ലാ ദുശ്ശീലങ്ങളും ഉണ്ട്.

💬 Comments

View all comments