0%

Chapter Title : പാർവണം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അവളെ ഞാൻ അത്ഭുതത്തോടെ നോക്കി കിടന്നു.

മുറിയിൽ ചെറിയൊരു മങ്ങിയ വെളിച്ചം മാത്രമേയുണ്ടായിരുന്നുള്ളൂ. വാതിൽ പതുക്കെ ചാരിയ ശേഷം അവൾ എന്റെ കട്ടിലിനരികിലേക്ക് വന്നു. പകലിന്റെ ബഹളങ്ങളൊന്നുമില്ലാത്ത ആ രാത്രിയുടെ ശാന്തതയിൽ, അവൾ വളരെ പതുക്കെ എന്റെ അരികിലായി കിടന്ന്, നെഞ്ചിലേക്ക് തലവെച്ചു.

അവളുടെ മുടിയിലെ മുല്ലപ്പൂവിന്റെ ഗന്ധം ആ മുറിയിലാകെ പടർന്നിരുന്നു.

​ഞാൻ എന്റെ വലതുകൈ അവളുടെ തോളിലൂടെ ചുറ്റി ചേർത്തുപിടിച്ചു. എന്റെ നെഞ്ചിലെ ചൂടറിഞ്ഞ് അവൾ കണ്ണുകളടച്ച് ശാന്തമായി കിടക്കുകയായിരുന്നു. കുറച്ചുനേരം ആ നിശബ്ദതയിൽ ഞാൻ അവളുടെ മുടിയിഴകളിൽ പതുക്കെ തലോടിക്കൊണ്ടിരുന്നു.

​"പെണ്ണേ..."

ഞാൻ വളരെ പതുക്കെ വിളിച്ചു.

​"ഉം..."

നെഞ്ചിൽ നിന്നും മുഖമെടുക്കാതെ അവൾ മൂളി.

​"നിനക്ക് വിഷമം തോന്നുന്നില്ലേ? നിന്റെ കഴുത്തിൽ താലി വീഴുന്ന ആ വലിയ ദിവസത്തിൽ, കല്യാണപ്പന്തലിൽ സ്വന്തം മോളെ അനുഗ്രഹിക്കാൻ അച്ഛൻ കൂടെയില്ലല്ലോ എന്ന് ഓർക്കുമ്പോൾ?"

ഞാൻ വളരെ മൃദുവായി ചോദിച്ചു.

​അത് കേട്ടതും അവൾ പതുക്കെ കണ്ണുകൾ തുറന്നു. എന്റെ നെഞ്ചിൽ നിന്നും അല്പം തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി. ആ വലിയ നീലക്കണ്ണുകളിൽ ഞാൻ പ്രതീക്ഷിച്ചതുപോലെ സങ്കടമൊന്നുമില്ലായിരുന്നു. പകരം വലിയൊരു സമാധാനമാണ് അവിടെ കണ്ടത്.

​"ഇല്ല്യ ആദീ..."

അവളുടെ ഈണത്തിൽ വളരെ ശാന്തമായി അവൾ പറഞ്ഞുതുടങ്ങി.

"എനിക്കോർമ്മ വെച്ച കാലം തൊട്ട്... എന്നെ വളർത്തിയത് എന്റെ അമ്മേം പിന്നെ ഈ തറവാട്ടിലുള്ളവരുമാ... അച്ഛനില്ലാന്ന് ഓർക്കാൻ പോലും ഇവിടുള്ളവർ എന്നെ സമ്മതിച്ചിട്ടില്ല്യ ആദീ. അത്രയ്ക്ക് സ്നേഹത്തിലാ എന്നെ ഇവിടെ വളർത്തിയത്. പിന്നെ അമ്മാവൻമാര്... അവർ എനിക്ക് വാക്കുകൊണ്ട് അമ്മാവൻമാരാണെങ്കിലും... ഒരു സ്വന്തം അച്ഛന്റെ സ്നേഹം തന്ന്യാ

💬 Comments

View all comments