Chapter Title : പാർവണം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അമ്മാവൻ മുഖമുയർത്തി.
"അപ്പൊ എല്ലാവരുടേം കൂടെ നോക്കുമ്പോ എന്തായാലും ഒരു ആയിരത്തഞ്ഞൂറ് പേരെ മിനിമം പ്രതീക്ഷിക്കാം. ഒട്ടും കുറയാൻ പാടില്ലല്ലോ."
അമ്മാവൻ വേഗം എഴുന്നേറ്റ് ഹാളിലെ ടീപ്പോയിലിരുന്ന ലാൻഡ്‌ലൈൻ ഫോൺ എടുത്തു. കല്യാണസദ്യ ഒരുക്കുന്ന സുകുമാരനെയാണ് വിളിക്കുന്നത്.
"ഹലോ സുകുമാരാ... ഞാൻ ശ്രീനാരായണനാ... നമ്മടെ തറവാട്ടിലെ കുട്ടീടെ കല്യാണമാ. ഒരു ആയിരത്തഞ്ഞൂറ് പേർക്കുള്ള ഗംഭീര സദ്യ റെഡിയാക്കണം. ഡേറ്റ് ഞങ്ങൾ ഇവിടെ നോക്കുന്നുണ്ട്. ഉറപ്പിച്ചാലുടനെ ഞാൻ വിളിച്ചുപറയാം. ബാക്കി സാധനങ്ങളൊക്കെ നീ അങ്ങോട്ട് നോക്കിത്തുടങ്ങിക്കോ, വേറെ പരിപാടിയൊന്നും നീ ഏൽക്കണ്ട ട്ടോ."
"അതൊക്കെ ഞാൻ ഗംഭീരമായിട്ട് ഏറ്റു ശ്രീനാരായണേട്ടാ... ഡേറ്റ് ഒന്നറിഞ്ഞാൽ മതി,"
സുകുമാരന്റെ മറുപടി കേട്ടതും അമ്മാവൻ ഫോൺ വെച്ചു.
വലിയൊരു കല്യാണപ്പന്തലിന്റെ ആരവം ആ വീടിനുള്ളിൽ അപ്പോഴേക്കും നിറഞ്ഞുതുടങ്ങിയിരുന്നു.
എല്ലാവരും കൂടി വലിയൊരു വട്ടത്തിലിരുന്നാണ് അന്ന് അത്താഴം കഴിച്ചത്. ബഹളങ്ങൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ, എനിക്ക് വിളമ്പുന്നതിനിടയിൽ ആരും കാണാതെ അവൾ കാണിച്ച് കൂട്ടുന്ന ചില കുറുമ്പുകൾക്ക് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു. എന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.
അത്താഴം കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോകാൻ തുടങ്ങി. തറവാട്ടിലെ ബഹളങ്ങൾ പതിയെ കെട്ടടങ്ങി. നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ വേഗം എന്റെ മുറിയിൽ വന്ന് കട്ടിലിലേക്ക് വീണു. ജനാലകൾ പാതി തുറന്നുകിടക്കുകയായിരുന്നു. പുറത്ത് നല്ല തണുത്ത കാറ്റുണ്ട്.
ഉറക്കത്തിലേക്ക് വഴുതിവീഴാൻ തുടങ്ങുമ്പോഴാണ് വാതിൽ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടത്. ഞാൻ കണ്ണുകൾ തുറന്നു.
പാതി ചാരിയ വാതിലിലൂടെ അകത്തേക്ക് വരുന്നത് പാർവണയാണ്. ആ വലിയ ബഹളങ്ങൾക്കും തിരക്കുകൾക്കും ശേഷം, ചുണ്ടിലെ ആ കുസൃതിച്ചിരിയോടെ, രാത്രിയുടെ ഈ ശാന്തതയിൽ എന്നെത്തേടിവന്ന
💬 Comments
View all comments