Chapter Title : പാർവണം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ആവേശമുള്ള ശബ്ദം കേട്ടു.
"ഡേറ്റ് തീരുമാനിക്കുന്നതേയുള്ളൂ ഡാ... ലിസ്റ്റ് തയ്യാറാക്കലും ചർച്ചകളുമാ ഇവിടെ നടക്കുന്നത്. എന്തായാലും കാര്യങ്ങളൊക്കെ പെട്ടെന്നുണ്ടാകും. ഡേറ്റ് ഞാൻ ഉടനെ തന്നെ കൃത്യമായി നിന്നെ വിളിച്ചു പറയാം. നീ എല്ലാവരെയും ഒന്ന് വിവരമറിയിച്ചേക്ക്,"
ഞാൻ പറഞ്ഞു.
ഫോൺ വെച്ച് തിരിഞ്ഞപ്പോൾ, കാവിൽ വിളക്കുവെച്ച് മടങ്ങിവരുന്ന പാർവണയെയും ചേച്ചിയെയും ഞാൻ കണ്ടു. ഇരുട്ട് വീണ ആ മുറ്റത്ത്, നിലവിളക്കിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന അവളുടെ മുഖം എന്റെ മനസ്സിലെ എല്ലാ സങ്കടങ്ങളെയും എന്നെന്നേക്കുമായി മായ്ച്ചുകളയുന്നതായിരുന്നു. ഉമ്മറത്തെ ആ ബഹളങ്ങളിലേക്കും സന്തോഷങ്ങളിലേക്കും അവളും കൂടി വന്ന് ചേർന്നപ്പോൾ, ആ തറവാട് സ്നേഹത്തിന്റെ വലിയൊരു ലോകമായി മാറുകയായിരുന്നു..
കാവിലെ വിളക്കുവെച്ച് ഉമ്മറത്തേക്ക് കയറിവരുന്ന പാർവണയെയും ചേച്ചിയെയും നോക്കി ഞാൻ ചോദിച്ചു.
"അല്ല, എന്റെ കൂട്ടുകാരെ മാത്രമല്ലല്ലോ വിളിക്കേണ്ടത്. നിന്റെ കൂട്ടുകാരികൾ എത്ര പേരുണ്ടാവും പാർവണേ?"
നിലവിളക്ക് കൊണ്ടുപോയി പൂജാമുറിയിൽ വെച്ചിട്ട് അവൾ വേഗം എന്റെ അടുത്തേക്ക് വന്നു. ആ പഴയ കുസൃതിയോടെ അവൾ പറഞ്ഞു.
"ഓ... എനിക്കും വിളിക്ക്യാൻ ആളുണ്ട് ട്ടോ... സ്കൂളിലും കോളേജിലും എന്റെ കൂടെ പഠിച്ച കുട്ട്യോളൊക്കെയുണ്ട്. ഒരു പത്തു പതിനഞ്ച് പേരെങ്കിലും എന്തായാലും വരും. ഞാൻ നാളത്തന്നെ എല്ലാവരേം വിളിച്ച് പറയും."
"അപ്പൊ പിന്നെ മോളും വൈകിക്കണ്ട,"
ഹരിനാരായണൻ അമ്മാവൻ ചേച്ചിയെ നോക്കി പറഞ്ഞു.
"നിന്റെ കൂടെ ജോലി ചെയ്യുന്നവരെയോ തിരുവനന്തപുരത്തുള്ള കൂട്ടുകാരെയോ ഒക്കെ വിളിക്കാനുണ്ടെങ്കിൽ നാളെത്തന്നെ വിളിച്ചു പറഞ്ഞേക്ക്."
"ഞാൻ എന്റെ ലിസ്റ്റ് എപ്പോഴേ ഫോണിൽ സേവ് ചെയ്ത് വെച്ചിട്ടുണ്ട് അമ്മാവാ,"
ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
വലിയ നോട്ടുബുക്കിലെ കണക്കുകൾ ഒന്നുകൂടി കൂട്ടിനോക്കിയിട്ട് ശ്രീനാരായണൻ
💬 Comments
View all comments