Chapter Title : പാർവണം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പേര് തന്നെ എഴുതിത്തുടങ്ങാം ശ്രീനാരായണാ,"
ഹരിനാരായണൻ അമ്മാവൻ ഗൗരവത്തിൽ പറഞ്ഞു.
"അത് ഞാൻ പറയാം,"
പാർവണയുടെ അമ്മ ഭദ്ര വലിയ സന്തോഷത്തോടെ മുന്നോട്ട് വന്നിരുന്നു.
"നമ്മടെ കുടുംബത്തിലെ എല്ലാരേം വിളിക്കണം. പിന്നെ അപ്പുറത്തെ ഗ്രാമത്തിലെ ബന്ധുക്കളും... ആരും വിട്ടുപോകരുത് ട്ടോ."
"അതൊക്കെ ഞാൻ ഇതിൽ കൃത്യമായി എഴുതുന്നുണ്ട്. ഒരില പോലും കുറയാത്ത രീതിയിൽ ഗംഭീരമായിട്ട് തന്നെ നമുക്ക് സദ്യ കൊടുക്കണം,"
ശ്രീനാരായണൻ അമ്മാവൻ ബുക്കിലേക്ക് പേരുകൾ എഴുതിച്ചേർക്കുന്നതിനിടയിൽ പറഞ്ഞു.
"എന്റെ കൂട്ടുകാരുടെ പേര് ഞാൻ ഒരു കടലാസിൽ എഴുതി അമ്മാവനെ ഏൽപ്പിക്കാം... എന്തായാലും എന്റെ വക ഒരു അമ്പത് പേരെയെങ്കിലും മിനിമം പ്രതീക്ഷിക്കണം,"
സച്ചുച്ചേട്ടൻ അഞ്ജലിയുടെ തോളിൽ കയ്യിട്ടുകൊണ്ട് ചിരിയോടെ പറഞ്ഞു.
"ഓഹോ... അപ്പൊ ഗൾഫീന്ന് വരുന്ന നിന്റെ കൂട്ടുകാർക്ക് നമ്മടെ കല്യാണസദ്യ പിടിക്കുമോ സച്ചൂ?"
രമ അമ്മായി ഇടയിൽ കയറി ചോദിച്ചു.
"പിന്നെ... ഇവിടുത്തെ സദ്യ കഴിക്കാനാ അമ്മായീ അവർ കാത്തിരിക്കുന്നത്,"
സച്ചുച്ചേട്ടൻ മറുപടി നൽകി.
അതിനിടയിൽ എന്റെ അമ്മ എന്റെ നേരെ തിരിഞ്ഞു,
"ആദീ, നിന്റെ കൂട്ടുകാരെയും ഓഫീസിലുള്ളവരെയും ഒക്കെ വിളിക്കണ്ടേ?
അവരോടൊക്കെ ഒന്ന് വിളിച്ചു പറഞ്ഞേക്ക്."
അത് കേട്ടതും ഞാൻ പോക്കറ്റിൽ കിടന്ന ഫോണെടുത്ത് ഉമ്മറത്തെ തിണ്ണയിലേക്ക് മാറിനിന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ വിഷ്ണുവിനെയാണ് ആദ്യം വിളിച്ചത്.
കുറച്ചുനേരം റിംഗ് ചെയ്തപ്പോഴേക്കും അവൻ ഫോണെടുത്തു.
"എടാ വിഷ്ണൂ... ഇവിടെ കാര്യങ്ങളൊക്കെ ഒരു തീരുമാനമായി. നീയും അനന്ദുവും ഒക്കെ ലീവ് എടുക്കാൻ റെഡി ആയിക്കോ,"
ഞാൻ വലിയ സന്തോഷത്തോടെ പറഞ്ഞു.
"സത്യമാണോ ആദീ? കല്യാണം ഉറപ്പിച്ചോ? ഡേറ്റ് എപ്പോഴാ?"
ഫോണിന്റെ അങ്ങേയറ്റത്ത് വിഷ്ണുവിന്റെ
💬 Comments
View all comments