Chapter Title : പാർവണം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഉറപ്പുമുണ്ടായിരുന്നു. സായാഹ്നത്തിലെ ആ കുളിർകാറ്റ് ഞങ്ങളെ പൊതിഞ്ഞുനിൽക്കുമ്പോൾ, വാക്കുകൾക്ക് പകരം ആ ചുംബനത്തിലൂടെ ഞങ്ങളുടെ ഹൃദയങ്ങൾ പരസ്പരം സംസാരിക്കുകയായിരുന്നു…
സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. പറമ്പിലെ മരച്ചില്ലകളിൽ ചേക്കേറാൻ വന്ന പക്ഷികളുടെ ശബ്ദം പതിയെ കുറഞ്ഞുവന്നു. ഉമ്മറത്തെ കോലായിൽ സന്ധ്യാദീപം തെളിഞ്ഞുകഴിഞ്ഞു.
അടുക്കളയിൽ നിന്നും നിലവിളക്കും കത്തിച്ച് പാർവണ ഉമ്മറത്തേക്ക് വന്നു.
കുളിച്ച് ഈറൻമുടി തുമ്പിൽ കെട്ടിവെച്ച്, നെറ്റിയിൽ വലിയൊരു ചന്ദനപ്പൊട്ടും തൊട്ട്, തിളങ്ങുന്ന നിലവിളക്കുമായി വരുന്ന അവളെ കണ്ടപ്പോൾ സാക്ഷാൽ ലക്ഷ്മിദേവി തറവാട്ടിലേക്ക് ഇറങ്ങിവന്നതുപോലെ തോന്നി.
"ചേച്ചീ... ഞാൻ കാവിലേക്ക് വിളക്ക് വെക്കാൻ പോവാ ട്ടോ..."
അവൾ വാതിൽക്കൽ നിന്ന് അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.
"നിക്കെടീ അവിടെ... ഞാനും വരുന്നുണ്ട് നിന്റെ കൂടെ. ഞാൻ ഇതുവരെ ഇവിടുത്തെ ആ സർപ്പക്കാവ് കണ്ടിട്ടില്ലല്ലോ,"
എന്ന് പറഞ്ഞ് ചേച്ചി വേഗം ഉമ്മറത്തേക്ക് വന്നു. പാർവണ പുഞ്ചിരിയോടെ തലയാട്ടി.
നിലവിളക്കുമായി അവൾ മുറ്റത്തേക്കിറങ്ങിയപ്പോൾ ചേച്ചിയും ഒപ്പം കൂടി.
അവർ രണ്ടുപേരും സംസാരിച്ച് കാവിലേക്ക് നടന്നുപോകുന്നത് ഞാൻ തിണ്ണയിലിരുന്ന് ചിരിയോടെ നോക്കിനിന്നു.
തറവാട്ടിലെ വലിയ ഹാളിൽ അപ്പോൾ ഗംഭീരമായ ഒരു ചർച്ച നടക്കുകയായിരുന്നു. കല്യാണത്തിന് വിളിക്കേണ്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്.
വലിയൊരു ചാരുകസേരയിൽ മുത്തശ്ശൻ ഇരിപ്പുണ്ട്. തൊട്ടടുത്ത് പായ വിരിച്ച് മുത്തശ്ശിയും. നടുവിലായി ഒരു വലിയ നോട്ടുബുക്കും പേനയുമായി ശ്രീനാരായണൻ അമ്മാവനും ഹരിനാരായണൻ അമ്മാവനും ഇരിക്കുന്നു. അവർക്ക് ചുറ്റുമായി സച്ചുച്ചേട്ടനും അഞ്ജലിയും, എന്റെ അമ്മയും, പാർവണയുടെ അമ്മ ഭദ്രയും, സാവിത്രി അമ്മായിയും രമ അമ്മായിയും എല്ലാം വട്ടത്തിൽ ഇരിപ്പുണ്ട്. വലിയൊരു ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പോലെയായിരുന്നു ആ കാഴ്ച.
"അപ്പൊ ആദ്യം നമ്മടെ അടുത്ത ബന്ധുക്കളുടെ
💬 Comments
View all comments