0%

Chapter Title : പാർവണം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

"ന്നാ ഇനി ആദി പറയ്... പെൺകുട്ടിക്ക് എന്താ പേര് കണ്ടുവെച്ചേക്കണേ?"

​ഞാൻ അവളുടെ വലിയ നീലക്കണ്ണുകളിലേക്ക് നോക്കി, വളരെ മൃദുവായി പറഞ്ഞു

"അമോക ഹിമാതിരി..."

​അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു. അത്ഭുതത്തോടെ അവൾ എന്നെത്തന്നെ നോക്കി.

"അമ്മോ... ഇത്ര കിടിലം പേരൊക്കെ എവിടുന്നാ ആദി കണ്ട് പിടിക്കണേ? സത്യമായിട്ടും നല്ല രസോണ്ട് കേൾക്കാൻ..."

അവൾ ആവേശത്തോടെ പറഞ്ഞു.

മറുപടിയായി ഞാൻ ഒന്നും പറഞ്ഞില്ല. എന്റെ ചുണ്ടിൽ വിരിഞ്ഞ ആ ചെറുചിരിയോടെ ഞാൻ അവളെത്തന്നെ നോക്കിയിരുന്നു.

പടിഞ്ഞാറേക്ക് ചാഞ്ഞ സൂര്യന്റെ സ്വർണ്ണവെയിൽ അവളുടെ മുഖത്ത് വല്ലാത്തൊരു ശോഭ നൽകിയിരുന്നു. ആ വെളിച്ചത്തിൽ, അത്രയും കാലം അവൾ അനുഭവിച്ച സങ്കടങ്ങളെല്ലാം മാഞ്ഞുപോയി, പൂർണ്ണമായും എന്റേതായി മാറാൻ കൊതിക്കുന്ന ഒരു പെണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

​ഞാൻ വളരെ പതുക്കെ അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചു. എന്റെ കണ്ണുകളിലെ പ്രണയത്തിന്റെ ആഴം കണ്ടതും, മറുത്തൊന്നും പറയാതെ അവളുടെ മിഴികൾ പാതിയടഞ്ഞു. അവളുടെ ശ്വാസമിടിപ്പുകളുടെ വേഗം കൂടിയത് എനിക്ക് കേൾക്കാമായിരുന്നു. എന്റെ വിരലുകൾ അവളുടെ കഴുത്തിന് പിന്നിലൂടെ തലോടി, ആ മുഖം എനിക്ക് നേരെ ഉയർത്തി.

​കാറ്റിലുലയുന്ന ആൽമരച്ചില്ലകളെയും ശാന്തമായൊഴുകുന്ന ആ കുളത്തിലെ വെള്ളത്തെയും സാക്ഷിയാക്കി, എന്റെ അധരങ്ങൾ പതുക്കെ അവളുടെ അധരങ്ങളെ സ്വന്തമാക്കി. ആദ്യമൊന്ന് വിറച്ചെങ്കിലും, പ്രണയത്തിന്റെ വലിയൊരു തിരമാലയെന്നോണം അവൾ എന്നിലേക്ക് പൂർണ്ണമായും അലിഞ്ഞുചേർന്നു. സകല തീവ്രതയും ആവാഹിച്ച് പരസ്പരം നൽകിയ ആ നീണ്ട ചുംബനത്തിൽ ലോകം മുഴുവൻ നിശ്ചലമായതുപോലെ തോന്നി. അവളുടെ അധരങ്ങളിലെ മധുരം നുകരുമ്പോൾ, പരസ്പരം കോർത്തുപിടിച്ച ഞങ്ങളുടെ വിരലുകളിൽ വരാനിരിക്കുന്ന ഒരു ആയുസ്സിന്റെ മുഴുവൻ

💬 Comments

View all comments