Chapter Title : പാർവണം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നോക്കുന്നുണ്ടായിരുന്നു. ചുണ്ടിലെ ആ പിണക്കം കണ്ടപ്പോൾ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന്, പിണങ്ങിയിരിക്കുന്ന ആ മുഖം എന്റെ ഇരു കൈകൾകൊണ്ടും കോരിയെടുത്തു.
"എന്റെ ജീവന്റെ പാതിയായിട്ട് നീ എന്റെ കൂടെയുള്ളപ്പോൾ... ആ പേരെന്താണെന്ന് എന്റെ പെണ്ണ് തന്നെ തീരുമാനിച്ചാൽ മതിയെന്നേ…”
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു.
ആ വാക്കുകളിലെ പ്രണയത്തിൽ അവളുടെ കള്ളദേഷ്യം മുഴുവൻ അലിഞ്ഞില്ലാതായി. മുഖത്ത് വീണ്ടും ആ പഴയ നാണം വന്നുനിറഞ്ഞു. അവൾ വീണ്ടും എന്റെ തോളിലേക്ക് തന്നെ പൂർണ്ണമായും ചാഞ്ഞു. സായാഹ്നത്തിലെ സ്വർണ്ണവെയിൽ ആ കുളത്തിലെ വെള്ളത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ, വരാനിരിക്കുന്ന മനോഹരമായൊരു ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ ഞങ്ങൾക്കിടയിൽ പൂത്തുനിൽക്കുന്നുണ്ടായിരുന്നു..
ആ കുളക്കടവിലെ ശാന്തതയിൽ, എന്റെ നെഞ്ചിലെ ചൂടറിഞ്ഞ് ചാരിയിരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ കുസൃതി നിറയുന്നത് ഞാൻ കണ്ടു. പായൽ പിടിച്ച പടവുകളിലേക്ക് നോക്കിയിരുന്ന അവൾ പെട്ടെന്ന് തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി.
"ന്നാ ഞാൻ പറയട്ടെ..."
ഈണത്തിൽ അവൾ വാചാലയായി.
"ആൺകുട്ടി ആണെങ്കില് ഞാൻ 'ഋത്വിക്' എന്നേ പേരിടൂ... അതൊക്കെ ഞാൻ പണ്ടേ തീരുമാനിച്ചു വെച്ചതാ. ആദിക്ക് ഇതിൽ വേറെ എന്തെങ്കിലും അഭിപ്രായോണ്ടോ?"
ഒരു കൊച്ചുകുട്ടിയെപ്പോലെ അവകാശവാദം ഉന്നയിക്കുന്ന അവളെ കണ്ട് എനിക്ക് ചിരിവന്നു. ഞാൻ എന്റെ വിരലുകൾ കൊണ്ട് അവളുടെ കവിളിൽ പതുക്കെ തൊട്ടു.
"നിന്റെ ഇഷ്ടമല്ലേ പാർവണേ എന്റെയും ഇഷ്ടം. നീ എന്ത് പേരിട്ടാലും എനിക്ക് സന്തോഷമേയുള്ളൂ,"
ഞാൻ വളരെ ശാന്തമായി പറഞ്ഞു.
അതുകേട്ടതും അവളുടെ മുഖം ഒന്നുകൂടി തിളങ്ങി. ആ പഴയ കുസൃതിയോടെ അവൾ വീണ്ടും ചോദിച്ചു,
💬 Comments
View all comments