Chapter Title : പാർവണം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കൊതിയോടെ പറഞ്ഞു തുടങ്ങി,
"എനിക്ക് ഒരാൺകുട്ടീനെ വേണം ട്ടോ... അസ്സല് ആദിയേപ്പോലെ ഇരിക്കണ ഒരു കുറുമ്പൻ. അവന് എന്റെ ആദീടെ അതേ ചിരിയായിരിക്കണം..."
അത് കേട്ടതും ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മൂക്കിലൊന്ന് പിടിച്ചു വലിച്ചു.
"അതൊന്നും നടക്കില്ല..."
ഞാൻ ഗൗരവം നടിച്ച് പറഞ്ഞു.
"എനിക്കൊരു പെൺകുട്ടി മതി. നിന്നെപ്പോലെ തന്നെ വലിയ നീലക്കണ്ണുകളുള്ള, ഈ പാലക്കാടൻ കുറുമ്പുള്ള ഒരു മാലാഖക്കുട്ടി. എന്റെ പാർവണയുടെ തനിപ്പകർപ്പ്."
അത് കേട്ടതും അവൾക്ക് ചെറിയൊരു നീരസം വന്നു.
"അത് പറ്റില്ല്യ... എനിക്ക് ആൺകുട്ടി മതി. എന്റെ ആദിയേപ്പോലൊരാൾ..."
"ഏയ്... എന്റെ പെണ്ണിനെപ്പോലൊരു മകൾ മതി എനിക്ക്. അവൾക്ക് ഇടാൻ ഗംഭീരമൊരു പേരും ഞാൻ കണ്ടുവെച്ചിട്ടുണ്ട്,"
ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
'പേര്' എന്ന് കേട്ടതും അവളുടെ മുഖത്തെ ഭാവം മാറി. അതുവരെ തോളിൽ ചാരിയിരുന്നവൾ പെട്ടെന്ന് തലയുയർത്തി, കണ്ണുരുട്ടി എന്നെ നോക്കി. അവകാശങ്ങൾ കവർന്നെടുക്കപ്പെട്ട ഒരു കുട്ടിയെപ്പോലെ, കള്ളദേഷ്യം നിറച്ച ആ മുഖം കാണാൻ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
"ഓഹോ... അപ്പൊ എന്നോട് ചോദിക്കാണ്ട് ആള് പേരും കണ്ടുവെച്ചോ?"
അവൾ ദേഷ്യം അഭിനയിച്ച് എന്റെ നെഞ്ചിലേക്ക് പതുക്കെ ഒന്ന് ഇടിച്ചു.
"അതെന്താ എന്നോട് പറയാഞ്ഞേ? പറയ്... എന്താ ആ പേര്?"
"ഇപ്പൊ പറയില്ല... അതൊക്കെ സമയം വരുമ്പോ പറയാം,"
അവളെ ഒന്നുകൂടി ദേഷ്യം പിടിപ്പിക്കാനായി ഞാൻ ചിരിയമർത്തിക്കൊണ്ട് പറഞ്ഞു.
"ന്നാ പിന്നെ ആദി ആ പേരും കൊണ്ടു നടന്നോ... ഞാനില്ല്യ ഇതിന്..."
എന്ന് പറഞ്ഞ് അവൾ മുഖം വീർപ്പിച്ച്, എന്റെ കൈകളിൽ നിന്നും വിരലുകൾ വേർപെടുത്തി അല്പം മാറി ഇരുന്നു.
ഇടങ്കണ്ണുകൊണ്ട് അവൾ എന്നെ
💬 Comments
View all comments