Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
ചെയ്യാം. നാളെ ഓഫീസിൽ പോയി ലീവിന്റെ കാര്യം ശരിയാക്കണം,"
ചേച്ചി സന്തോഷം കൊണ്ട് കിതയ്ക്കുന്നുണ്ടായിരുന്നു.
പിന്നെ കുറച്ചുനേരം കൂടി കല്യാണത്തിന്റെ പ്ലാനിങ്ങുകളെക്കുറിച്ചൊക്കെ സംസാരിച്ച് ഞങ്ങൾ ഫോൺ വെച്ചു.
അമ്മയുണ്ടാക്കിയ ചോറും കറികളും കൂട്ടി വലിയൊരു സന്തോഷത്തിൽ അത്താഴവും കഴിഞ്ഞ്, ഞങ്ങൾ ഉറങ്ങാനായി മുകളിലത്തെ മുറിയിലേക്ക് നടന്നു.
മുറിയിലെത്തി വാതിലടച്ചതും, ജനാലയിലൂടെ വന്ന ഇളംകാറ്റ് ആ മുറിയിലാകെ പരന്നു. കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ നീണ്ട മുടിയിഴകൾ ചീകിയൊതുക്കുകയായിരുന്നു പാർവണ.
അപ്പോഴും അവൾ ആ നേർത്ത മെറൂൺ കുർത്ത തന്നെയായിരുന്നു ധരിച്ചിരുന്നത്. മുടിയുടെ ഒരറ്റം മുന്നിലേക്ക് ഇട്ടിരുന്നതുകൊണ്ട് അവളുടെ വെളുത്ത കഴുത്തും നഗ്നമായ തോളുകളും എനിക്ക് വ്യക്തമായി കാണാമായിരുന്നു.
വൈകുന്നേരം പടവുകൾ ഇറങ്ങിവരുമ്പോൾ എന്റെ ഉള്ളിൽ തോന്നിയ ആ വല്ലാത്തൊരു പ്രണയം വീണ്ടും എന്നിലേക്ക് ഇരച്ചുകയറുന്നതുപോലെ എനിക്ക് തോന്നി.
ഞാൻ പതുക്കെ അവളുടെ പിന്നിലൂടെ ചെന്ന് ആ നേർത്ത അരക്കെട്ടിലൂടെ എന്റെ ഇരുകൈകളും ചുറ്റി അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു. എന്റെ നെഞ്ചിലെ ചൂടറിഞ്ഞതും അവൾ ചീകിക്കൊണ്ടിരുന്ന ചീപ്പ് താഴെ വെച്ച്, എന്റെ കൈകളിൽ പിടിച്ച് പതുക്കെ പുറകോട്ട് ചാഞ്ഞു.
അവളുടെ മുടിയിലെ ആ പഴയ ചന്ദനഗന്ധം എന്റെ നാസാരന്ധ്രങ്ങളിലേക്ക് അരിച്ചുകയറി.
" ആദീ..."
കണ്ണാടിയിലൂടെ എന്നെ നോക്കി വല്ലാത്തൊരു നാണത്തോടെ അവൾ വിളിച്ചു.
ഞാൻ മറുപടിയൊന്നും പറയാതെ അവളുടെ നനവ് മാറാത്ത ആ മുടിയിഴകൾ വകഞ്ഞുമാറ്റി, ആ വെളുത്ത കഴുത്തിലേക്ക് മുഖമമർത്തി. എന്റെ ചുണ്ടുകൾ ആ കഴുത്തിടുക്കുകളിൽ മൃദുവായി ചേർന്നപ്പോൾ അവളുടെ ശരീരമൊന്ന് വിറയ്ക്കുന്നത് ഞാനറിഞ്ഞു.
എന്റെ ശ്വാസത്തിന്റെ ചൂടേറ്റ് അവൾ കണ്ണുകളടച്ച് എന്നിലേക്ക് ഒന്നുകൂടി ഒതുങ്ങി.
💬 Comments
View all comments