0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

ഉറങ്ങാൻ കിടന്നിരുന്നു.

ഞാൻ കുറച്ചുനേരം ലാപ്ടോപ്പിൽ വർക്കുകൾ നോക്കിയ ശേഷം ലൈറ്റണച്ച് അവളുടെ അടുത്തായി കിടന്നു.

സമയം പാതിരാത്രി പന്ത്രണ്ടര കഴിഞ്ഞിട്ടുണ്ടാവും. പെട്ടെന്ന് എന്റെ നെഞ്ചിൽ ആരോ പതുക്കെ വിരലുകൾ കൊണ്ട് കുത്തുന്നത് പോലെ തോന്നി. ഞാൻ ഉറക്കച്ചടവോടെ കണ്ണുകൾ തുറന്നു.

ജനാലയിലൂടെ വരുന്ന നിലാവിന്റെ വെളിച്ചത്തിൽ, എന്റെ നെഞ്ചിലേക്ക് ചാരി മുഖത്തൊരു വലിയ കുസൃതിയും വെച്ച് എന്നെത്തന്നെ നോക്കി കിടക്കുകയാണ് പാർവണ.

"എന്താടീ... ഈ പാതിരാത്രിയിൽ നിനക്ക് ഉറക്കമില്ലേ?"

ഞാൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് പതുക്കെ ചോദിച്ചു.

"ആദീ…”

അവൾ വളരെ കൊഞ്ചിക്കൊണ്ട് എന്റെ താടിയിൽ പിടിച്ചു വലിച്ചു.

"എനിക്കിപ്പൊ ഒരു മസാലദോശ കഴിക്കാൻ വല്ലാത്തൊരു കൊതി..."

"മസാലദോശയോ? ഈ പാതിരാത്രിയില?"

ഞാൻ അത്ഭുതത്തോടെയും ചെറിയൊരു ചിരിയോടെയും ചോദിച്ചു.

"മ്മ്... നല്ല ചൂട് മസാലദോശയും ചമ്മന്തിയും... എനിക്കിപ്പോ കഴിക്കണം. എനിക്കല്ല... നമ്മുടെ ഋത്വിക്കിന് കൊതി വന്നിട്ടാവും..."

അവൾ കുഞ്ഞിന്റെ പേരും പറഞ്ഞ് എന്നെ വീഴ്ത്താൻ നോക്കുകയാണ്.

ഉറക്കച്ചടവുണ്ടായിരുന്നെങ്കിലും, അവളുടെ ആ മുഖത്തെ കൊതി കണ്ടപ്പോൾ എനിക്ക് പിന്നെ മറുത്തൊന്നും പറയാൻ തോന്നിയില്ല.

"ശരി, നീ പോയി ഒരു ഷാൾ എടുത്തോണ്ട് വാ. നമുക്ക് പോയി ദോശ കഴിച്ചിട്ട് വരാം."

അതുകേട്ടതും സന്തോഷത്തോടെ അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു. അമ്മ ഉണരാതിരിക്കാൻ ശബ്ദമുണ്ടാക്കാതെ ഞങ്ങൾ പതുക്കെ താഴേക്കിറങ്ങി. ഗേറ്റ് തുറന്ന് ബൈക്ക് പുറത്തിറക്കുമ്പോൾ പുറത്ത് നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു.

ബൈക്കിന് പിന്നിൽ കയറി, തണുപ്പിൽ നിന്നും രക്ഷനേടാനെന്നോണം അവൾ എന്റെ മുതുകിൽ ചേർന്നിരുന്ന് വയറ്റിലൂടെ ഇരുകൈകളും ചുറ്റിപ്പിടിച്ചു. കഴക്കൂട്ടത്തെ ഒഴിഞ്ഞ ഹൈവേയിലൂടെ ബൈക്ക് മുന്നോട്ട് കുതിക്കുമ്പോൾ, ആ കാറ്റിന് പോലും

💬 Comments

View all comments