0%

Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]

“ആ എനിക്കറിയാം രാഘവേട്ടാ അവനെ, അവൻ നല്ലവനാ ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല, പാർവതിക്ക് ചേരും “ താൻ പറഞ്ഞത് തനിക്കു പാർവതിയെ നഷ്ടപ്പെടാൻ കാരണമാകും എന്നവന് അറിയാമായിരുന്നു എന്നാൽ അവനു മറ്റൊന്നും ചെയ്യാൻ ആവില്ലായിരുന്നു “രാഘവേട്ടാ പർവതിയോടു ഇതിനെക്കുറിച്ച് സംസാരിച്ചോ, അവൾക്കു വേറെ എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിലോ” “അവൾക്കു വേറെ ഇഷ്ടമോ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ ആദ്യം പറയുക എന്നോടായിരിക്കും, ഞാൻ എന്റെ മക്കളെ മക്കളായല്ല നല്ല കൂട്ടുകാരായാണ് വളർത്തിയത്” പിന്നെ പറയാൻ റോയിക്ക് ഒന്നും ഉണ്ടായിരുന്നില്ല, ഇത്രയും നാൾ തന്റെ ഇഷ്ടം അറിയിച്ചിട്ടും അവൾ തിരിച്ചു ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടില്ല അപ്പൊ അവൾക്കു ഇഷ്ടം ഉണ്ടാവില്ല എന്ന വിശ്വാസം അവനിലും വന്നു “എന്തായാലും താൻ പറഞ്ഞതല്ലേ, ഞാൻ പാറൂനോട് ചോദിക്കാം അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന് ഉണ്ടെന്നു അവള് പറഞ്ഞാൽ ഞാൻ എന്റെ കുട്ടിയുടെ ഇഷ്ടം നടത്തിക്കൊടുക്കും “ അവന്റെ അവസാനത്തെ പ്രതീക്ഷയായിരുന്നു രാഘവന്റെ ആ വാക്കുകൾ, അവർ അവിടെ നിന്നും പിരിഞ്ഞു, സാധാരണം രാത്രിയിൽ വായനശാലയിൽ പോയിരുന്നു ക്യാരംസ് കളി ഒക്കെ കഴിഞ്ഞു നേരം വൈകിയേ റോയി വീട്ടിൽ പോകാറുള്ളൂ അന്നവൻ അതിനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല, വീട്ടിൽ ചെന്നതും അവനെ കാത്തുനിന്ന അമ്മ എന്തൊക്കെയോ അവനോടു ചോദിച്ചു, ഒന്നിനും ഉത്തരം പറയാതെ അവൻ മുറിയിൽ കയറി കതകടച്ചു, അവന്റെ മുഖത്തു നിന്നും എന്തോ പ്രശ്നമുണ്ടെന്നു തോന്നിയിട്ടാവും അമ്മയും അവനെ പിന്നെ ശല്യപ്പെടുത്താണ് പോയില്ല രാവിലെ 6മണിക്ക് അലാറം അടിക്കുമ്പോളാണ് അവൻ ചിന്തയിൽ നിന്നും ഉണരുന്നത്, സാധാരണ കട്ടിൽ കാണുമ്പൊൾ ഉറങ്ങുന്ന

💬 Comments

View all comments