0%

Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]

മാത്രമാണ് ആ അച്ഛനെ ഒരിക്കലും വിഷമിപ്പിക്കാൻ പാടില്ല, അതിലും വല്യ പാപം വേറെ ഇല്ല, പിന്നെ എന്റെ ആഗ്രഹങ്ങൾ ...അച്ഛന്റെ സന്തോഷത്തേക്കാൾ വലുതല്ല എനിക്ക് മറ്റൊരു ആഗ്രഹവും “ ആവുളുടെ ആ ഉപദേശം ഒരു 13 വയസുകാരിക്ക് മനസ്സിലാവുന്നതിലും അപ്പുറമായിരുന്നു “ആ നീ നിന്റെ ഇഷ്ടം പോലെ ചെയ്” അതും പറഞ്ഞു ദുർഗ ഉറങ്ങാൻ കിടന്നു... “മോളെ പാറു... “ മുത്തശ്ശിയുടെ വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്, സമയം നോക്കിയപ്പോൾ കാലത്തു 6മണി ആയിരിക്കുന്നു, ഈ സമയം അത്രയും അവൾ ഉറങ്ങാതെ അവനെപ്പറ്റി ചിന്തിച്ചിരിക്കുകയായിരുന്നു റോയ് യുടെ അവസ്ഥയും മറിച്ചായിരുന്നില്ല, ഇന്നലെയാണ് പാർവതിക്ക് വന്ന കല്യാണ ആലോചനയെക്കുറിച്ചു രാഘവേട്ടൻ അവനോടു പറയുന്നത് “മോനെ റോയ്, നമ്മുടെ പാർവതിക്ക് ഒരു കല്യാണ ആലോചന “ ആ വാക്കുകൾ അവന്റെ നെഞ്ചിലാണ് കൊണ്ടത്
“അതിനു അവൾ പഠിക്കുകയല്ലേ രാഘവേട്ട, പഠിത്തം കഴിഞ്ഞു പോരെ കല്യാണം ഒക്കെ “ “കല്യാണം അത് കഴിഞ്ഞേ ഉള്ളു, ഇപ്പൊ വെറുതെ ഒരു ആലോചന വന്നു എന്നെ ഉള്ളു, നമ്മുടെ മേലേടത്തെ ചന്ദ്രന്റെ മോനാ വിഷ്ണു, മോന്റെ കൂട്ടുകാരനല്ലേ അവൻ അവനെക്കുറിച്ചു എന്താ മോന്റെ അഭിപ്രായം? “ തന്റെ പ്രിയതമയുടെ കല്യാണത്തെക്കുറിച്ചാണ് തന്നോട് അഭിപ്രായം ചോദിക്കുന്നത്, അവന്റെ മനസ്സിൽ മനസ്സും മനഃസാക്ഷിയും തമ്മിൽ ഒരു യുദ്ധം തന്നെ നടന്നു, താൻ ഇപ്പോൾ അവനെക്കുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞാൽ ഈ ആലോചന ഇവിടം കൊണ്ട് അവസാനിക്കും, എന്നാൽ അത് താൻ ഇത്രയും നാൾ മുറുകെ പിടിച്ച മൂല്യങ്ങൾക്ക് എതിരായിരിക്കും എന്നുള്ളതുകൊണ്ട് തന്നെ അവനെക്കൊണ്ട് അത് സാധിച്ചില്ല

💬 Comments

View all comments