Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]
നേരെ കോളേജിലേക്ക് പോയി
അവൻ അവളെ കാണാൻ വേണ്ടി മാത്രമാണ് m.tech പഠിക്കാൻ വീണ്ടും ഇവിടെ ചേർന്നത്, കോളേജിന്റെ മണ്ണിൽ കാലുകുത്തിയതും അവന്റെ മനസ്സിലേക്ക് അവളുടെ ചിന്തകൾ കടന്നു വന്നു
ആദ്യ ദിവസത്തെ കണ്ടുമുട്ടലിനു ശേഷം റോയും പാർവതിയും തമ്മിൽ നിത്യേന കാണുവാൻ തുടങ്ങി, ക്ലാസ്സ് അടുത്തടുത്ത് ആയതിനാലും റോയ് കോളേജിലെ പ്രമുഖനായ ഒരു പ്രവർത്തകൻ ആയതിനാലും അതിനുള്ള അവസരങ്ങൾ കൂടി വന്നു, ഗൗരിയും പഠിച്ചിരുന്നത് പാർവതിയുടെ ക്ലാസ്സിൽ തന്നെയാണ് ഗൗരിയെ കാണുമ്പോൾ റോയുടെ കണ്ണിൽ ഉണ്ടാവുന്ന നനവ് പാർവതി ശ്രദ്ധിക്കാരും ഉണ്ട്. അതിനുള്ള കാരണം അവനോടു തന്നെ ചോദിക്കാൻ അവൾ ഉറപ്പിച്ചു.
കോളേജ് ഇലക്ഷന് സമയമായി, എല്ലാ ക്ലാസ്സുകളിൽ നിന്നും ഓരോ ആളുകളെ റെപ്രെസെന്ററ്റീവ് ആയി മത്സരിപ്പിക്കണം, ഫസ്റ്റ് ഇയർ സിവിൽ ക്ലാസ്സിൽ നിന്നും പാർവതി നിൽക്കണം എന്ന് റോയ് നിർബന്ധിച്ചു, എല്ലാ കാര്യവും അച്ഛനോട് ചോദിച്ചു മാത്രം തീരുമാനം എടുത്തിരുന്ന പാർവതി ഈ കാര്യത്തിലും അത് തെറ്റിച്ചില്ല
“മോളെ ഒരു പദവി എന്നത് ഒരു ഉത്തരവാദിത്വം ആണ്, ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മോൾക്ക് സാദിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മോൾക്ക് മത്സരിക്കാം, ആ സ്ഥാനത്തു ഇരിക്കുമ്പോൾ അവിടെ ഇരുന്നുകൊണ്ട് സുഹൃത്തുക്കളെ കാണരുത് മുഴുവൻ കോളേജിനെയും കാണാൻ ശ്രമിക്കണം “
“അപ്പൊ അച്ഛൻ പറയുന്നത്..? “
“നിന്റെ ഇഷ്ടമാണ്, ആ ഉത്തരവാദിത്വം സ്വീകരിക്കാൻ മോളു തയ്യാറായാൽ അച്ഛന് അഭിമാനം ആവും”
അങ്ങനെ പാർവതി മത്സരിക്കാൻ ഇറങ്ങി, അതും റോയും അവളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ കാരണമായി, ഇതിനിടയിൽ തന്നെ റോയ് തന്നെ സ്നേഹിക്കുന്ന കാര്യം പാർവതിക്ക് മനസ്സിലായിരുന്നു ആ ഇഷ്ടം ഒരിക്കലും തന്നോട് പറയരുതേ എന്നതായിരുന്നു അവളുടെ ആഗ്രഹം, താൻ സ്നേഹിക്കുന്ന പുരുഷന്റെ മുഖത്തു നോക്കി ഇഷ്ടമല്ല എന്ന് പറയേണ്ടി വരുമോ എന്നവൾ ഭയന്നു
കോളേജ് ഇലക്ഷൻ ഭംഗിയായി നടന്നു റോയുടെ പാർട്ടി വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചു, പാർവതി ക്ലാസ്സ് റെപ് ആയി.
ഒരിക്കൽ റോയും ഗൗരിയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പാർവതി അങ്ങോട്ടേക്ക് എത്തുന്നത്, അവർ മൂന്നു പേരും നിന്ന് സംസാരിച്ചു അതിനിടയിൽ ഗൗരിയെ ഒരു ഫ്രണ്ട് വന്നു കൂട്ടിക്കൊണ്ടു പോയി
“റോയിച്...,,, സഖാവെ “
അവളുടെ വായിൽ ആദ്യം വന്നത് റോയിച്ച എന്നായിരുന്നു ആരും കേൾക്കാതെ അവൾ മാത്രം അവനെ മനസ്സിൽ വിളിച്ചിരുന്ന പേര്, അതുകേട്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി അറിയാതെ വന്നു
“താൻ മാറ്റിവിളിക്കണ്ടടൊ അങ്ങനെ
💬 Comments
View all comments