Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]
എന്തോ ഒരു വിഷമം നിങ്ങളുടെ കണ്ണിൽ ഞാൻ കാണുന്നു, അതിനുള്ള കാരണമാണ് എനിക്ക് അറിയേണ്ടത് “
“പാർവതി, നീ പറഞ്ഞതു സത്യം തന്നെയാണ് ഞാൻ അവളെ കാണുന്നത് എന്റെ സഹോദരിയായാണ് അത് തന്നെയാണ് എന്റെ വിഷമം, അവളെ കാണുമ്പോൾ എനിക്കെന്റെ അനിയത്തി റേച്ചൽ നെ ഓർമ വരുന്നു “
അത് പറയുമ്പോൾ അവന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു,
“റേച്ചലിന് എന്തുപറ്റി “
“അവള് പോയെടോ, എന്റെ കയ്യിൽ കിടന്നു.... ജീവിച്ചു മതിയായില്ല ഇച്ചായാ എന്ന് അവളുടെ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു “
അവൻ അത് പറയുമ്പോൾ ചിരിക്കാൻ ശ്രമിക്കുകയായിരുന്നു, ബുദ്ധിയുടെ ആവശ്യങ്ങൾ പലസമയത്തും മനസ്സ് അനുസരിക്കാറില്ലല്ലോ.. കണ്ണുനീർ അവന്റെ കവിളിൽ കൂടെ ഒഴുകിത്തുടങ്ങി
“എനിക്കവൾ എന്റെ സഹോദരിയായിരുന്നില്ല എന്റെ മോളായിരുന്നു, ഞങ്ങൾ തമ്മിൽ 10 വയസിനു വ്യത്യാസം ഉണ്ടായിരുന്നു, ഇച്ചായാ എന്നും വിളിച്ചു എന്റെ പിന്നാലെ നടക്കുന്ന മോളെ എനിക്കിപ്പോഴും എന്റെ കണ്മുന്നിൽ കാണാം.. “
“മതി റോയിച്ച ഇനി ഒന്നും പറയണ്ട നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം “
ഈ പ്രാവശ്യം അവൾ ആ റോയിച്ചാ എന്നുള്ള വിളി തിരുത്താൻ നിന്നില്ല, അവനു അതൊരു ആശ്വാസം നൽകുന്നെങ്കിൽ ആയിക്കൊള്ളട്ടെ എന്നവൾ കരുതി
“ഇല്ലെടോ എനിക്കിതാരോടെങ്കിലും പറഞ്ഞു ഒന്ന് മനസ്സ് സ്വസ്തമാകണം, വീട്ടിൽ അമ്മയോട് പറഞ്ഞു കഴിഞ്ഞാൽ അതും എന്റൊപ്പം ഇരുന്നു കരയും അതുകൊണ്ട് അതും പറ്റില്ല, പിന്നെ കൂട്ടുകാർ അവർ എന്നെ സഖാവ് റോയ് ആയി മാത്രമേ കണ്ടിട്ടുള്ളു അവർക്കു മുന്നിൽ ഞാൻ എന്നും ഒരു ധീരനായ സഖാവ് ആണ് “
“വാ റോയിച്ചാ നമുക്ക് അങ്ങോട്ട് മാറിയിരുന്നു
💬 Comments
View all comments