Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]
സംസാരിക്കാം “
റോയും പാർവതിയും കൂടെ ഒരു തണൽ മര ചുവട്ടിലേക്ക് നടന്നു ....
അന്നൊരു ഞായറാഴ്ച ആയിരുന്നു,
“ഡോ സഖാവേ എഴുന്നേൽക്കേടോ, സമയം പത്തായി... “
രാവിലെ തന്നെ റേച്ചലിന്റെ ഒച്ചയും കേട്ടാണ് റോയ് എഴുന്നേൽക്കുന്നത്
“ഇച്ചായന്റെ മോളല്ലേ ഇച്ചായൻ കുറച്ചൂടെ കിടക്കട്ടെ “
റോയ് അവളെ ഒന്ന് സോപ്പിടാൻ നോക്കി
“ഇച്ചായാ കളിക്കല്ലേ, എനിക്ക് ഉറപ്പു തന്നതാ ഇന്ന് മുഴുവൻ എന്റൊപ്പം ഉണ്ടാവും എന്ന്, ഇനി എഴുന്നേൽക്കാതെ കിടന്നാൽ ഞാൻ മിണ്ടൂല്ല “
വെള്ളിയാഴ്ച റേച്ചലിന്റെ ബർത്ഡേ ആയിരുന്നു, അന്ന് ഒരു പാർട്ടി മീറ്റിംഗിൽ പെട്ടുപോയി റോയിക്കു എത്താൻ പറ്റിയില്ല, അന്ന് പിണങ്ങി നിന്ന റേച്ചലിനെ ഞായർ മുഴുവൻ കൂടെ ഉണ്ടാവും, അന്ന് എന്താഗ്രഹവും സാധിച്ചു തരും എന്ന് പറഞ്ഞാണ് റോയ് അനുനയിപ്പിച്ചത്
“എന്റെ പൊന്നു മോളെ ഇച്ചായൻ എഴുന്നേറ്റു ,പോരെ “
“എന്റെ ചക്കര ഇച്ചായൻ, ഞാൻ ഇപ്പൊ ചായ എടുത്തു തരാമേ “
അതും പറഞ്ഞു റോയിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവൾ അടുക്കളയിലേക്കു പോയി
“അമ്മേ ഇച്ചായൻ എഴുന്നേറ്റു ചായ താ “
അവൾ അടുക്കളയിൽ നിന്ന് അമ്മയോട് പറയുന്നത് റോയിക്കു മുറിയിൽ കേൾക്കാമായിരുന്നു, അവന്റെ മുഖത്തു ഒരു ചിരി വിടർന്നു ഒരു അനിയത്തിയുടെ സ്നേഹം മനസ്സിലാക്കുന്ന ഇച്ചായന്റെ ചിരി
“ഇച്ചായ നമുക്ക് ആദ്യം ഒരു സിനിമ കാണാൻ പോകാം “
ബര്ത്ഡേ പ്രമാണിച്ചു റോയ് വാങ്ങിക്കൊടുത്ത പുതിയ ചുരിദാറും വിട്ടിറങ്ങിയ റേച്ചൽ റോയിയോടായി പറഞ്ഞു
“ഇന്ന് മോൾടെ ദിവസമാണ്, മോളെന്തു പറഞ്ഞാലും ഇച്ചായൻ സാധിച്ചു തരും “
💬 Comments
View all comments