Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]
“നീയാ ഈ പെണ്ണിനെ വഷളാക്കുന്നു, ഇപ്പൊ ഞാൻ പറഞ്ഞാൽ ഒന്നും അനുസരിക്കില്ല “
അമ്മയുടെ ശകാരം കേട്ടതും അവൾ അവന്റെ പിന്നിൽ ഒളിച്ചു
“അമ്മ ഒന്ന് പോയെ, എന്റെ മോളു പാവമാ “
“നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, അങ്ങളേം പെങ്ങളും കൂടെ കറങ്ങിയിട്ടു അധികം രാത്രിയാകാതെ ഇങ്ങെത്തിയേക്കണം “
“ ശരിയമ്മാ “
അവർ സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോൾ സമയം വൈകിട്ട് 5 മണിയായി, അവളുടെ ആഗ്രഹപ്രകാരം ബീച്ചിൽ പോയി അസ്തമയവും കണ്ടു പുറത്തുന്നു ഭക്ഷണവും കഴിച്ചു അമ്മക്കുള്ള പാഴ്‌സലും വാങ്ങിയാണവർ വീട്ടിലേക്കു തിരിച്ചത്
എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു സംഭവിച്ചത്, എതിരെ വന്ന വണ്ടിയുടെ വെളിച്ചം കാരണം കണ്ണ് കാണാൻ സാധിക്കാതെ ടെലിഫോൺ ഡിപ്പാർട്മെന്റ് കുഴിച്ചിട്ടിരുന്ന കുഴിയിലാണ് റോയിയുടെ ബൈക്ക് വീണത്
റോയ് എഴുന്നേറ്റു ചുറ്റും നോക്കി, അപ്പോഴും കത്തിക്കൊണ്ടിരുന്ന ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൻ റോഡിൽ വീണുകിടക്കുന്ന റേച്ചലിനെ കണ്ടു, എഴുന്നേൽക്കാൻ ആകാതെ കിടന്ന റോയ് നിറങ്ങിയാണ് റേച്ചലിന് അടുത്തെത്തിയത്... അവളുടെ മുഖം കണ്ടതും അവനു തല കറങ്ങുന്നതു പോലെ തോന്നി, റേച്ചലിന്റെ മുഖം മുഴുവൻ രക്തത്താൽ നിറഞ്ഞിരിക്കുന്നു
“ഇച്ചായാ, എനിക്ക് വേദനിക്കുന്നു ഇച്ചായാ “
അവന്റെ നെഞ്ചു പൊട്ടിപ്പോകുന്നത് പോലെ തോന്നി, അവൻ ഫോണെടുത്തു ആംബുലൻസിനു വിളിച്ചു
“ഒന്നൂല്ലടാ മോളെ, മോൾക്കൊന്നും ഇല്ല തലയിൽ ചെറിയൊരു മുറിവേ ഉള്ളു, ഇപ്പൊ നമുക്ക് ആശുപത്രിയിൽ പോകാം ട്ടോ “
“ഇച്ചായാ എനിക്ക്.... “
അവൾ പറഞ്ഞുകൊണ്ടിരുന്നത് മുഴുവനാക്കാൻ സാധിക്കാതെ അവൾ അവളുടെ അച്ഛന്റെ അടുത്തേക്ക് പോയി
അതിനു ശേഷം എന്ത് സംഭവിച്ചു എന്ന് റോയിക്കു
💬 Comments
View all comments