Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]
അത് ശരിയല്ല അച്ഛനോട് ചെയ്യുന്ന വിശ്വാസ വഞ്ചന ആണെന്ന് അവള ഓര്മപ്പെടുത്തിക്കൊണ്ടിരുന്നു
“പറയു റോയിച്ചാ “
“ഞാൻ ഇത് പറഞ്ഞാൽ തനിക്കു എന്നോടുള്ള മനോഭാവത്തിൽ യാതൊരു മാറ്റവും വരരുത്, തനിക്കു താല്പര്യം ഇല്ലെങ്കിൽ നമുക്ക് എന്നും നല്ല സുഹൃത്തുക്കൾ ആയി തുടരാം “
പാർവതി ഒന്നും പറഞ്ഞില്ല
“എടൊ എനിക്ക് തന്നെ ഇഷ്ടമാണ്, കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട് “
റോയ് എങ്ങനെയോ അത്രയും പറഞ്ഞൊപ്പിച്ചു ഒരു മറുപടിക്കായി അവളുടെ മുഖത്തേക്ക് നോക്കി, ഒരുപാട് നേരത്തെ മൗനത്തിനു ശേഷം അവൾ തുടങ്ങി
“റോയിച്ചാ റോയിച്ചനെ എല്ലാവർക്കും ഇഷ്ടമാകും, റോയിച്ചൻ നല്ലവനാണ് സ്നേഹമുള്ളവനാണ് എന്നെ സ്വാധീനിച്ചിട്ടുള്ള പുരുഷന്മാരിൽ രണ്ടാമത്തെ ആൾ റോയിച്ചനാണ്, ഒന്നാമത്തെ ആൾ എന്റെ അച്ഛനും, ഞാൻ ഒരിക്കലും എന്റെ അച്ഛന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല “
“ഞാൻ രാഘവേട്ടനോട് സംസാരിക്കാം “
“അത് വേണ്ട റോയിച്ചാ, അങ്ങനെ ചെയ്‌താൽ ഇത് ഞാനും അറിഞ്ഞിട്ടാണെന്നേ അച്ഛൻ കരുതൂ, അച്ഛന്റെ അടുത്തുനിന്നു കുറ്റപ്പെടുത്തി ഉള്ള ഒരു നോട്ടം പോലും എനിക്ക് സഹിക്കാൻ പറ്റില്ല, അതുകൊണ്ട് ഇത് വേണ്ട നമുക്ക് എന്നും നല്ല സുഹൃത്തുക്കളായി തുടരാം “
അവസാനം അവളുടെ മനസ്സിനെ ബുദ്ധി ജയിച്ചിരിക്കുന്നു
“റോയിച്ചാ “
പഴയ ഓർമകളിൽ വീണുപോയിരുന്ന റോയിയെ ആ വിളിയാണ്, യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത്, റോയ് നേരെ നോക്കുമ്പോൾ കാണുന്നത് തനിക്കു മുന്നിൽ നിൽക്കുന്ന പാർവതിയെ ആണ്
“ആ പാർവതി പറയടോ “
അവൻ തന്നാൽ കഴിയുന്ന അത്രയും സാധാരണത്വം വാക്കുകളിൽ കൊണ്ടുവരാൻ ശ്രമിച്ചു,
“ഒന്നൂല്ല, ചുമ്മാ കാണണം എന്ന് തോന്നി “
അവൾ
💬 Comments
View all comments