Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]
അവന്റെ അടുത്ത് കല്യാണ ആലോചനയുടെ കാര്യം പറയാൻ വന്നതാണെങ്കിലും അതിനുള്ള ധൈര്യം കിട്ടിയില്ല
“ആണോ, എടൊ എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട് നമുക്ക് വന്നിട്ട് കാണാം “
ഇനി അവളുടെ അടുത്ത് നിന്നാൽ എല്ലാം കയ്യിൽ നിന്നും പോകും എന്ന് മനസ്സിലാക്കിയ റോയ് അവിടെ നിന്നും പോകാനായി ഒരു കള്ളം പറഞ്ഞു
“ശരി റോയിച്ചൻ പൊയ്ക്കോ, നമുക്ക് പിന്നെ സംസാരിക്കാം “
പാർട്ടി ഓഫീസിൽ റോയ് മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു ,അപ്പോളാണ് രാഘവൻ അങ്ങോട്ടേക്ക് വരുന്നതു
“ആ രാഘവേട്ടാ വാ “
റോയ് ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു രാഘവനെ സ്വീകരിച്ചു
“മോനെ റോയ്, എന്തുണ്ടു വിശേഷം “
“സുഖമാണ് രാഘവേട്ട... “
അവന്റെ മുഖത്തുള്ള സങ്കടം അയാൾ കാണാതെ ഇരിക്കാൻ അവൻ ഒരുപാട് പ്രയത്നിക്കേണ്ടി വന്നു
“പിന്നെ നീ പറഞ്ഞത് പോലെ ഞാൻ ഇന്നലെ പാറുവിനോട് ചോദിച്ചൂട്ടോ അവളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് “
റോയ് അത് കേൾക്കാനുള്ള ആകാംക്ഷയിൽ ചെവി കൂർപ്പിച്ചു
“ഞാൻ ഇന്നലെയെ പറഞ്ഞില്ലെടോ, എന്റെ മോൾ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യം എന്നോടെ പറയു എന്ന് “
അത് കേട്ടപ്പോൾ റോയിക്കു അവിടെ നിന്നും ഇറങ്ങി പോകണം എന്ന് തോന്നി, പിന്നെ അങ്ങനെ ചെയ്യുന്നത് രാഘവേട്ടനോട് കാണിക്കുന്ന മര്യാദ കേടാണല്ലോ എന്ന ചിന്ത അവനെ അവിടെ പിടിച്ചിരുത്തി, രാഘവേട്ടൻ ചോദിച്ചതിനൊക്കെ അവൻ യാന്ത്രികമായി ഉത്തരം നൽകിക്കൊണ്ടിരുന്നു
“തനിക്കെന്താ പറ്റിയെ ഞാൻ വന്നപ്പോൾ തൊട്ടു ശ്രദ്ധിക്കുന്നതാ തന്റെ മനസ് ഇവിടെയെങ്ങും അല്ല, “
രാഘവേട്ടൻ തന്റെ മാറ്റം ശ്രദ്ധിച്ചിരുന്നു എന്നറിഞ്ഞ
💬 Comments
View all comments