0%

Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]

അല്ലെ, നിങ്ങൾ ഒരേ കോളേജിൽ അല്ലെ പഠിക്കുന്നത് “ അച്ഛന്റെ ശബ്ദം കേട്ടതും അവൾ ഒന്ന് ഭയന്ന്, അച്ഛൻ ആദ്യമായാണ് ഇത്രയും ദേഷ്യത്തിൽ സംസാരിക്കുന്നതു അവൾ കേൾക്കുന്നത് “അതെ അച്ഛാ... “ “റോയിയോട് പള്ളി കഴിഞ്ഞു പോകുമ്പോൾ അമ്മയെയും കൂട്ടി ഈ വഴിക്കു വരാൻ പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായോ “ “ഇല്ല രാഘവേട്ടാ “ “ എന്നാൽ കേട്ടോളു, എന്റെ മകൾക്കു എന്നെക്കുറിച്ച് കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ട് അത് മാറ്റാനാണ് “ അയാൾ പറയുന്നതൊന്നും മനസ്സിലാവാതെ റോയിയും പാർവതിയും മുഖത്തോടു മുഖം നോക്കി “റോയിക്കു ദൈവ വിശ്വാസം ഉണ്ടോ “ “ഇല്ല രാഘവേട്ടാ “ “എനിക്കു ഉണ്ട് മോനെ റോയ്, “ താൻ പാർവതിയെ സ്നേഹിച്ചത് അറിഞ്ഞു രാഘവേട്ടൻ തന്നെ വിളിച്ചു വരുത്തി അപമാനിക്കുകയാണെന്നു അവനു തോന്നി “എനിക്ക് ദൈവ വിശ്വാസം ഉണ്ട്, പക്ഷെ ഒരൊറ്റ ദൈവമെ ഉള്ളു, നമ്മളെ സൃഷ്‌ടിച്ച ദൈവം , ബാക്കി ഒക്കെ നമ്മൾ സൃഷ്‌ടിച്ച ദൈവങ്ങൾ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തന്നെ എനിക്ക് മനുഷ്യരെ എല്ലാം ഒരുപോലെ കാണാനും സാധിക്കും “ ഒന്ന് നിർത്തിയിട്ടു രാഘവൻ വീണ്ടും സംസാരിച്ചു തുടങ്ങി “ ഈ 22 വർഷം കൊണ്ട് എന്റെ മകൾക്കു അത് മനസ്സിലായിട്ടില്ല, അവളുടെ മനസ്സിൽ ഒരു ആഗ്രഹം തോന്നിയപ്പോൾ അത് എന്നോട് പറയാൻ അവൾക്ക് തോന്നിയില്ല, അവൾ സ്നേഹിക്കുന്ന ആൾ ഒരു ക്രിസ്ത്യാനി ആയതു കൊണ്ട് അച്ഛൻ അംഗീകരിക്കില്ല എന്ന് കരുതി “ “അച്ഛാ.. “ പാർവതി സംസാരിക്കാൻ തുടങ്ങിയതും രാഘവൻ അവളെ തടഞ്ഞു “ ഞാൻ

💬 Comments

View all comments